യു.കെ.വാര്‍ത്തകള്‍

ആദ്യ വീട് വാങ്ങുന്നവര്‍ക്ക് പുതിയ പദ്ധതി; വീട് വാങ്ങുമ്പോള്‍ ഭവന ഉടമകള്‍ക്ക് നേട്ടം

യുകെയില്‍ ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാന്‍ പുതിയ പ്രൊഡക്ട് പുറത്തിറക്കാന്‍ ഗവണ്‍മെന്റ്. ലൈഫ്‌ടൈം ഐഎസ്എ റദ്ദാക്കാന്‍ ആലോചിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. പകരം ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാന്‍ പുതിയ പ്രൊഡക്ട് പുറത്തിറക്കാനാണ് നീക്കം.

പുതിയ പദ്ധതിയായ ഫസ്റ്റ് ടൈം ബയര്‍ ഐഎസ്എ വഴി ആദ്യത്തെ പ്രോപ്പര്‍ട്ടി വാങ്ങുന്ന ഭവനഉടമകള്‍ക്ക് ബോണസ് നല്‍കാനാണ് ഗവണ്‍മെന്റ് ആലോചിക്കുന്നത്. വീട് വാങ്ങാന്‍ തയ്യാറാകുന്ന സമയത്ത് തവണകളായാണ് ഈ ബോണസ് കൈമാറുക.

2028 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതി 18 വയസ്സിന് മുകളിലുള്ള ഏതൊരാള്‍ക്കും ലഭ്യമായിരിക്കും. ഉയര്‍ന്ന പ്രായപരിധി ബാധകമാകില്ല. അക്കൗണ്ട് തുറന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണം എന്നത് മാത്രമാകും ബോണസ് നേടാനുള്ള മാനദണ്ഡം.

എന്നാല്‍ എത്ര തുകയാണ് ബോണസായി ലഭിക്കുകയെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല. ഓരോ വര്‍ഷവും അക്കൗണ്ടിലേക്ക് എത്ര തുക സേവ് ചെയ്ത് വെയ്ക്കാന്‍ കഴിയുമെന്നും ഉറപ്പ് നല്‍കിയിട്ടില്ല. നിലവിലെ ലൈഫ്‌ടൈം ഐഎസ്എ ഒഴിവാക്കി പകരമാണ് പുതിയ സേവിംഗ്‌സ് പ്രൊഡക്ട് നിലവില്‍ വരിക. ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് പദ്ധതി ഗുണം ചെയ്യാത്തത് പരിഗണിച്ചാണ് മാറ്റം.

നിലവിലുള്ള ഐഎസ്എ പദ്ധതിയില്‍ ആദ്യത്തെ വീട് വാങ്ങുന്നതിന് പകരം മറ്റ് ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുകയോ, 450,000 പൗണ്ടിന് മുകളില്‍ മൂല്യമുള്ള വീട് വാങ്ങുകയോ ചെയ്താല്‍ പിഴ ഈടാക്കുന്നുണ്ട്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions