യു.കെ.വാര്‍ത്തകള്‍

369 മില്യണ്‍ പൗണ്ടിന്റെ നവീകരണം നടന്നിട്ടും രാജാവും രാജ്ഞിയും ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് താമസം മാറില്ല


369 മില്യണ്‍ പൗണ്ട് ചെലവില്‍ നടക്കുന്ന ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ വന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാകുമ്പോഴും രാജാവ് ചാള്‍സും രാജ്ഞി കമില്ലയും അവിടെ സ്ഥിരമാക്കില്ലെന്ന് രാജ കുടുംബത്തിന്റെ ഔദ്യോഗിക വക്താക്കള്‍ വ്യക്തമാക്കി. 1837 മുതല്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക ലണ്ടന്‍ വസതിയായിരുന്ന കൊട്ടാരം രാജ ഭരണത്തിന്റെ ഭരണകാര്യ കേന്ദ്രമായി തുടരുകയാണെങ്കിലും ക്ലാരന്‍സ് ഹൗസാണ് രാജാവിന്റെ ഔദ്യോഗിക വസതിയായി നിലനില്‍ക്കുക. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രവേശനം അനുവദിക്കാനാണ് ഈ തീരുമാനമെന്ന് കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചു.

പഴകിയ വൈദ്യുത കേബിളുകള്‍, ലീഡ് പൈപ്പുകള്‍, ബോയിലറുകള്‍ എന്നിവ മാറ്റി സ്ഥാപിക്കുന്ന പത്തു വര്‍ഷത്തെ നവീകരണ പദ്ധതി അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകും.

രാജാവ് ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് സ്ഥിര താമസമാക്കിയാല്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ വര്‍ദ്ധിക്കുകയും പ്രവേശനം കുറയുകയും ചെയ്യുമെന്ന ആശങ്കയുമാണ് തീരുമാനത്തിന് ഒരു കാരണം. അതേസമയം കൊട്ടാരത്തില്‍ രാജ വിരുന്നുകള്‍, ഉദ്യാന വിരുന്നുകള്‍, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ കൂടിക്കാഴ്ച എന്നീ ഔദ്യോഗിക പരിപാടികള്‍ തുടരും.

നികുതി വിവരങ്ങള്‍ പരസ്യമാക്കിയ ആദ്യ ബ്രിട്ടീഷ് രാജാവായി ചാള്‍സ് മാറിയിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 12.9 ദശലക്ഷം പൗണ്ടും മുന്‍ വര്‍ഷം 11.7 ദശലക്ഷം പൗണ്ടും നികുതി അടച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions