യു.കെ.വാര്‍ത്തകള്‍

പോലീസ് സുരക്ഷയില്ല; യുകെ സന്ദര്‍ശനം റദ്ദാക്കേണ്ടി വരുമെന്ന് ഹാരി

കുടുംബസമേതമുള്ള യുകെ സന്ദര്‍ശനം റദ്ദാക്കേണ്ടി വരാമെന്ന് ഹാരി രാജകുമാരന്‍. ഭാര്യ മെഗന്‍ മാര്‍ക്കിളും മക്കളും ഒപ്പമുള്ള യാത്രയ്ക്കായി ആവശ്യപ്പെട്ട പോലീസ് സുരക്ഷാ അനുവദിക്കാത്തതാണ് കാരണം. നാല് വര്‍ഷത്തിനുശേഷം മുഴുവന്‍ കുടുംബവും ഒരുമിച്ച് ബ്രിട്ടന്‍ സന്ദര്‍ശിക്കാനായിരുന്നു ഹാരിയുടെ പദ്ധതി.

മക്കളെ മുത്തച്ഛനായ ചാള്‍സ് മൂന്നാമനെ കാണിക്കാനും കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനുമാണ് സന്ദര്‍ശനം ലക്ഷ്യമിട്ടിരുന്നതെന്ന് ഹാരി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ പോലീസ് സുരക്ഷ നല്‍കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് യാത്രയുടെ സുരക്ഷയെ കുറിച്ച് ആശങ്ക നിലനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷാ പരിരക്ഷ സംബന്ധിച്ച് ഹാരി നടത്തിയ നിയമപോരാട്ടവും നേരത്തെ പരാജയപ്പെട്ടിരുന്നു. അപകടസാധ്യത വിലയിരുത്തിയ ശേഷമാണ് നിലവിലെ സുരക്ഷാ ക്രമീകരണങ്ങള്‍ മതിയെന്ന നിലപാട് അധികൃതര്‍ സ്വീകരിച്ചത്. പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ കുടുംബസമേതമുള്ള ബ്രിട്ടന്‍ സന്ദര്‍ശനം അനിശ്ചിതത്വത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions