ചരമം

ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍

കാന്‍സര്‍ രോഗത്തോട് പൊരുതി വിട വാങ്ങിയ ലിവിങ്‌സറ്റണിലെ ലിന്‍ഡ മേരി ബാബുവിന് അന്ത്യയാത്രാമൊഴിയേകാന്‍ മലയാളി സൂമഹം ഇന്ന് സ്‌കോട്ട് ലന്‍ഡിലെ വിറ്റ്‌ബേണില്‍ ഒത്തുചേരും.

മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിക്കും ഉച്ചയ്ക്ക് 1 മുതല്‍ 2 വരെ സെന്റ് ജോസഫ് ആര്‍.സി. ദേവാലയത്തില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് 2 മുതല്‍ 3.30 വരെ ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ റെക്വിയം കുര്‍ബാന അര്‍പ്പിക്കും. എഡിന്‍ബറോയിലെ സെന്റ് അല്‍ഫോന്‍സ - സെന്റ് ആന്റണി മിഷന്‍ അംഗങ്ങള്‍, അടുത്ത സുഹൃത്തുക്കള്‍ എന്നിവര്‍ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളിലിന്റെ നേതൃത്വത്തില്‍ ചടങ്ങുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

എഡിന്‍ബറോയിലെ സെന്റ് അല്‍ഫോന്‍സ-സെന്റ് ആന്റണി സീറോ-മലബാര്‍ മിഷനിലെ സജീവ അംഗവും സമൂഹ പ്രവര്‍ത്തകയുമായിരുന്ന ലിന്‍ഡ മേരി ബാബുവിനെ അവസാനമായി യാത്രയയക്കാന്‍ സ്‌കോട്ട് ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ എത്തുമെന്നാണ് പ്രതീക്ഷ. ഭര്‍ത്താവ് പോള്‍ മാത്യു (ബാലു), മകന്‍ ആര്‍ച്ചര്‍ എന്നിവര്‍ക്കൊപ്പം എല്ലാ സഹായവുമായി ലിവിങ്സ്റ്റണ്‍ മലയാളി കമ്മ്യൂണിറ്റി (LMC), യുണൈറ്റഡ് സ്‌കോട്ട് ലന്‍ഡ് മലയാളി അസോസിയേഷന്‍ (USMA) തുടങ്ങിയ മലയാളി സംഘടനകളുടെ അംഗങ്ങള്‍ ഒപ്പമുണ്ട് .

ചടങ്ങുകള്‍ക്ക് ശേഷം ലിന്‍ഡയുടെ ഭൗതികശരീരം തൃശൂര്‍ തുരവൂരിലെ സെന്റ് അഗസ്റ്റിന്‍സ് സീറോ മലബാര്‍ ദേവാലയത്തിലേക്ക് കൊണ്ടുപോയി സംസ്‌കാരച്ചടങ്ങുകള്‍ നടത്തും. ഇതിന്റെ തീയതിയും മറ്റുള്ള വിവരങ്ങളും പിന്നീട് അറിയിക്കുന്നതായിരിക്കും. അസുഖബാധിതയായിരുന്ന കാലത്തും അചഞ്ചലമായ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ട ലിന്‍ഡയുടെ വിയോഗം മലയാളി സമൂഹത്തിന് വേദനയായിരുന്നു.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions