യു.കെ.വാര്‍ത്തകള്‍

ബര്‍മിംഗ്ഹാമിലെ മോസ്കിന് സമീപം വെടിവയ്പ്; 16കാരന് ഗുരുതര പരുക്ക്

ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലെ ആലം റോക്ക് പ്രദേശത്ത് ഒരു മോസ്കിന് സമീപം നടന്ന വെടിവയ്പില്‍ 16 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് 5.30ഓടെ ബോവിയര്‍ റോഡില്‍ വെടിവയ്പ് നടന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. വെടിയേറ്റ നിലയില്‍ കണ്ടെത്തിയ കൗമാരക്കാരനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരുക്കുകള്‍ ഗുരുതരവും ജീവന് ഭീഷണിയാകാവുന്നതുമാണെന്ന് അധികൃതര്‍ അറിയിച്ചു.

ആക്രമണത്തിന് മോസ്കുമായോ മതപരമായ കാരണങ്ങളുമായോ ബന്ധമുണ്ടെന്ന സൂചന ലഭിച്ചിട്ടില്ലെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് ഫൊറന്‍സിക് പരിശോധനകളും തെളിവെടുപ്പും തുടരുകയാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് അധിക പൊലീസ് സാന്നിധ്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെടിവയ്പ് നേരില്‍ കണ്ടവരോ വാഹന ക്യാമറകളിലോ ഡോര്‍ബെല്‍ ക്യാമറകളിലോ ദൃശ്യങ്ങള്‍ ലഭിച്ചവരോ അന്വേഷണ സംഘത്തെ വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. പ്രതികളെ കണ്ടെത്താനും സംഭവത്തിന്റെ പശ്ചാത്തലം വ്യക്തമാക്കാനുമായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions