സിനിമ

സിനിമാ ഓഡിഷനുകള്‍ക്കായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക ഏകദിന പരിശീലനം ശനിയാഴ്ച


സിനിമയില്‍ അഭിനയിക്കാനുള്ള കഴിവും താല്‍പ്പര്യവും ഉണ്ടായിട്ടും ഓഡിഷനുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാത്തതിനാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് സഹായകരമാകുന്ന പ്രത്യേക ഏകദിന Acting Audition Training Programme കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്നു'How To Prepare For A Movie Audition' എന്ന പേരില്‍ നടക്കുന്ന ഈ പരിശീലന പരിപാടി ജൂലൈ 4 ശനിയാഴ്ച ലണ്ടനില്‍ നടക്കും. പ്രമുഖ ആക്ടിംഗ് ട്രെയ്‌നറും കാസ്റ്റിംഗ് കോച്ചുമായ SS Sharan പരിശീലനത്തിന് നേതൃത്വം നല്‍കും.

ക്യാമറയ്ക്കുമുന്നിലെ ഭയം, ആത്മവിശ്വാസക്കുറവ്, ഓഡിഷനില്‍ എങ്ങനെ തയ്യാറെടുക്കണം, എങ്ങനെ പ്രകടനം നടത്തണം എന്നീ കാര്യങ്ങളില്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതാണ് ഈ പരിശീലനം. പ്രായോഗിക പരിശീലനത്തിലൂടെ പങ്കെടുക്കുന്നവര്‍ക്ക് ക്യാമറയ്ക്കുമുന്നില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ പ്രകടനം നടത്താനും അഭിനയശേഷി മെച്ചപ്പെടുത്താനും അവസരം ലഭിക്കും.

സിനിമാ അഭിനയത്തിലും ഓഡിഷനുകളിലും താല്‍പ്പര്യമുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും കലാഭവന്‍ ലണ്ടനുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

Mob: 07841613973

Email: [Kalabhavanlondon@gmail.com


  • ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റും ഞായറാഴ്ച ബാന്ദ്രയില്‍ വിവാഹിതരാകും
  • 'അമ്മ'യ്ക്ക് രാജിക്കത്ത് അയച്ച് ജയന്‍ ചേര്‍ത്തലയും കൈലാഷും; തുറന്നടിച്ചു ശ്വേത
  • വിജയ്‌യുടെ 'ജനനായകന്‍' റിലീസിനു മുമ്പ് ഓണ്‍ലൈനില്‍ കണ്ടത് 1.2 കോടി ആളുകള്‍
  • നന്ദനം അരവിന്ദിന് അമ്പതാം വയസില്‍ വിവാഹം
  • ഭൂട്ടാനില്‍ നിന്ന് കടത്തിയ വാഹനങ്ങള്‍; ദുല്‍ഖറിനെ വീണ്ടും ചോദ്യം ചെയ്യും
  • അന്‍സിബ ഹസന്റെ പരാതി; ടിനി ടോമിനെതിരെ കേസെടുത്ത് പൊലീസ്
  • പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജ് വിടവാങ്ങി
  • പത്മഭൂഷണ്‍ ഏറ്റുവാങ്ങി മമ്മൂട്ടി
  • 'അമ്മ'യില്‍ കൂട്ടയടി; ശ്വേതയെ പുകച്ചു ചാടിച്ചു
  • പ്രസിഡന്റ് സ്ഥാനത്തിനൊപ്പം 'അമ്മ' അംഗത്വവും രാജിവെച്ച് ശ്വേത മേനോന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions