സിനിമ

ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റും ഞായറാഴ്ച ബാന്ദ്രയില്‍ വിവാഹിതരാകും

ബോളിവുഡ് താരം ആമിര്‍ ഖാനും കാമുകി ഗൗരി സ്പ്രാറ്റും വിവാഹിതരാകുന്നു. ജൂലൈ അഞ്ചിന് ആമിര്‍ ഖാന്റെ ബാന്ദ്രയിലെ വസതിയില്‍വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം. 150 പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ വിദേശത്തുനിന്നെത്തുന്ന സുഹൃത്തുക്കളുടെയും സാന്നിധ്യമുണ്ടാകും.

ബാല്യകാല സുഹൃത്തായ റീന ദത്തയെയാണ് ആമിര്‍ ഖാന്‍ ആദ്യം വിവാഹം ചെയ്തത്. 1986-ല്‍ വിവാഹിതരായ ഇവര്‍ 2002-ല്‍ വേര്‍പിരിഞ്ഞു. യുവനടന്‍ ജുനൈദ്, ഐറ എന്നിവര്‍ മക്കളാണ്. 2005-ല്‍ ആമിര്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം ചെയ്തു.

2001-ല്‍ പുറത്തിറങ്ങിയ ആമിര്‍ ചിത്രം ലഗാന്റെ സഹസംവിധായികയായിരുന്നു കിരണ്‍ റാവു. സിനിമയുടെ സെറ്റില്‍വെച്ചാണ് ഇവര്‍ കണ്ടുമുട്ടിയത്. 2021-ല്‍ വേര്‍പിരിഞ്ഞ ഇവര്‍ക്ക് വാടകഗര്‍ഭധാരണത്തിലൂടെ പിറന്ന ആസാദ് എന്ന മകനുണ്ട്.

  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  • 33 വര്‍ഷങ്ങള്‍ക്ക് ശേഷം 'ജെന്റില്‍മാന്‍' വീണ്ടും തിയറ്ററുകളിലേക്ക്; 4K പതിപ്പുമായി കെ.ടി. കുഞ്ഞുമോന്‍
  • ബിഗ് ബോസ് സീസണ്‍ എട്ട് എത്തുന്നു; ഇത്തവണ 'അഗ്നിപരീക്ഷാ' റൗണ്ടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions