അസോസിയേഷന്‍

രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍

യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഗമമായ യുകെകെസിഎയുടെ രജത ജൂബിലി ആഘോഷം ക്‌നാനായ സമൂഹത്തിനാകെ അഭിമാന നിമിഷമായി മാറി. യുകെകെസിഎ കണ്‍വെന്‍ഷന് മുഖ്യാതിഥിയായി ജനകീയ എംഎല്‍എ ചാണ്ടി ഉമ്മനാണ് എത്തിയത്.

രജത ജൂബിലി ആഘോഷിക്കുന്ന സംഘടനയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു അയ്യായിരത്തിലേറെ പേര്‍ പങ്കെടുത്ത ആഘോഷം.

നമ്മുടെ മാതാപിതാക്കള്‍ പഠിപ്പിച്ച പൈതൃകയും പാരമ്പര്യവും സാംസ്‌കാരിക തനിമയും അടുത്ത തലമുറയിലേക്ക് പകരുന്നതില്‍ ക്നാനായക്കാര്‍ കാണിക്കുന്ന ഉത്സാഹം മറ്റു പ്രവാസികള്‍ക്ക് കൂടി മാതൃകയാണെന്ന് ചാണ്ടി ഉമ്മന്‍ വേദിയില്‍ പറഞ്ഞു.

ലോകമെങ്ങും പ്രവാസികളില്‍, പ്രത്യേകിച്ചും യുകെയിലും ക്നാനായകര്‍ നാടിന്റെ തുരുത്തുകളായി മാറുന്നതില്‍ യുകൈകസിഎ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും അതില്‍ സംഘടനയ്ക്ക് അഭിമാനിക്കാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞത് കാണികള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

സുറിയാനി പാരമ്പര്യം കാണാന്‍ ക്നാനായക്കാര്‍ ഒത്തു കൂടുന്നിടത്തു വരണം എന്ന് ചാണ്ടി പറഞ്ഞപ്പോള്‍ കാണികള്‍ അത് ആവേശത്തോടെയാണ് സ്വീകരിച്ചത്. പ്രവാസി മലയാളികളുടെ നാട്ടിലെ സ്വത്തുക്കള്‍ക്ക് നിയമ സംരക്ഷണം ഉറപ്പാക്കുന്നത് കേരള സര്‍ക്കാര്‍ പരിഗണിക്കുമെന്നും നാടിന്റെ വളര്‍ച്ചയ്ക്ക് പ്രവാസികളുടെ സംഭാവന മറക്കാനാകാത്തതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

നൂറിലേറെ നര്‍ത്തകരെ അണിനിരത്തി കലാഭവന്‍ നൈസ് ഒരുക്കിയ സ്വാഗത നൃത്തം ഏവരേയും ആകര്‍ഷിച്ചു. യുകെ കെസിഎ പ്രസിഡന്റ് മാത്യുക്കുട്ടി ആനകുത്തില്‍, യുകെസിഎയുടെ ശക്തി തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ സമ്മേളനമെന്ന് വ്യക്തമാക്കി.

വര്‍ണാഭമായ റാലിയില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. അടുത്ത സമ്മേളനം വരെയുള്ള കാത്തിരിപ്പാണ് എന്ന് പറഞ്ഞാണ് ഓരോ ക്‌നാനായകരും കവന്‍ട്രിയിലെ വേദി വിട്ടു വീടുകളിലേക്ക് മടങ്ങിയത് .

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions