യു.കെ.വാര്‍ത്തകള്‍

കടുത്ത ചൂടില്‍ വാഹനമോടിക്കല്‍: യുകെയിലെ ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

യുകെയിലെ താപനില 34 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്ന മുന്നറിയിപ്പിനിടെ വാഹനമോടിക്കുന്നവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം. കടുത്ത ചൂടില്‍ നേരിട്ട് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ഉള്‍ഭാഗത്തെ താപനില അപകടകരമായ തോതില്‍ ഉയരാനിടയുള്ളതിനാല്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനം നന്നായി തണുപ്പിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു.

അടച്ചിട്ട വാഹനത്തിനുള്ളിലെ ചൂട് ഡ്രൈവര്‍മാരുടെ ഏകാഗ്രതയെയും പ്രതികരണശേഷിയെയും ബാധിക്കാമെന്നും ഇത് അപകടസാധ്യത വര്‍ധിപ്പിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ജനലുകള്‍ തുറന്ന് വായുസഞ്ചാരം ഉറപ്പാക്കുകയും എയര്‍ കണ്ടീഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ച് വാഹനത്തിന്റെ ഉള്‍ഭാഗത്തെ താപനില കുറയ്ക്കുകയും ചെയ്യണമെന്ന് നിര്‍ദേശമുണ്ട്.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഒരു സാഹചര്യത്തിലും തനിച്ചാക്കരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ടുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമായും ആവശ്യമായ വെള്ളം കൈവശം വയ്ക്കുകയും ദീര്‍ഘയാത്രകള്‍ക്ക് മുന്‍പ് വാഹനത്തിന്റെ അവസ്ഥ പരിശോധിക്കുകയും ചെയ്യണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions