യു.കെ.വാര്‍ത്തകള്‍

പുതിയ സ്വിഫ്റ്റ് ഫ്രേംവര്‍ക്ക് സ്വീകരിച്ച് ബ്രിട്ടീഷ് ബാങ്കുകള്‍; വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടില്‍ നിന്നും പണം അയയ്ക്കല്‍ എളുപ്പമാകും

യുകെയില്‍ നിന്ന് നാട്ടിലേക്ക് പണമയയ്ക്കുന്നതും, നാട്ടില്‍ നിന്നും തിരികെ പണം അയയ്ക്കുന്നതും ഉള്‍പ്പെടെ എളുപ്പമാക്കാന്‍ യുകെയിലെ മുന്‍നിര ബാങ്കുകള്‍ പുതിയ സ്വിഫ്റ്റ് ഫ്രേംവര്‍ക്കിലേക്ക് മാറുന്നു. യുകെയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടില്‍ നിന്നും പണം അയയ്ക്കല്‍ ഇത് എളുപ്പമാക്കും.

ബാര്‍ക്ലേസ്, എച്ച്എസ്ബിസി, ലോയ്ഡ്‌സ്, നാറ്റ്‌വെസ്റ്റ് എന്നിവരെല്ലാം പുതിയ സ്വിഫ്റ്റ് സിസ്റ്റത്തിലേക്ക് മാറിയിട്ടുണ്ട്. ഏകദേശം 200 വിപണികളിലായി 11,500-ലേറെ സാമ്പത്തിക സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ശൃംഖലയാണ് സ്വിഫ്റ്റ്.

പുതിയ സിസ്റ്റം ഉപയോഗിച്ച് വിദേശത്ത് നിന്ന് പണം അയയ്ക്കുമ്പോള്‍ അതില്‍ ഒരു തുക പോലും കുറയാതെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്നതാണ് പ്രധാനപ്പെട്ട ഗുണം. ഭൂരിഭാഗം കേസുകളിലും പണം മിനിറ്റുകള്‍ക്കുള്ളില്‍ ക്രെഡിറ്റാകും. ലോക്കല്‍ ബാങ്കിംഗ് സിസ്റ്റം ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ എത്തുകയും ചെയ്യും.

പണം അയയ്ക്കുന്നതിന് മുന്‍പ് തന്നെ അതിന് ആവശ്യമായി വരുന്ന ചെലവുകളും, എക്‌സ്‌ചേഞ്ച് റേറ്റും വ്യക്തമായി കാണിക്കും. അതുകൊണ്ട് തന്നെ സര്‍പ്രൈസുകളും ഒഴിവാകും. ഒരു പാഴ്‌സല്‍ അയയ്ക്കുന്നത് പോലെ പണം ട്രാന്‍സ്ഫര്‍ ചെയ്താല്‍ ഓരോ നടപടിക്രമവും ട്രാക്ക് ചെയ്യാന്‍ സാധിക്കും. ലോകത്തില്‍ തന്നെ ഈ സിസ്റ്റം സ്വീകരിക്കുന്ന ആദ്യ ബാങ്കുകളായി ബാര്‍ക്ലേസ്, എച്ച്എസ്ബിസി, ലോയ്ഡ്‌സ്, നാറ്റ്‌വെസ്റ്റ് എന്നിവര്‍ മാറിയിട്ടുണ്ട്. ഇന്ത്യക്ക് പുറമെ ഓസ്‌ട്രേലിയ, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നും പണം അയയ്ക്കുന്നവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഇതിന്റെ ഗുണം ലഭിക്കുക.

യുകെയില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടില്‍ നിന്നും അയയ്ക്കുന്ന പണം ഏറെ പ്രാധാന്യമുള്ളതാണ്. യുകെയുടെ ഫോറിന്‍ റെമിറ്റന്‍സില്‍ ഇത് സുപ്രധാനമാണ്. യുകെയില്‍ പഠിക്കാനും, താമസിക്കാനും, ദൈനംദിന ചെലവുകള്‍ക്കും ഉള്‍പ്പെടെ പണം വേഗത്തില്‍ കിട്ടുകയെന്നത് പലരുടെയും സ്വപ്‌നമാണ്. പ്രത്യേകിച്ച് എക്‌സ്‌ചേഞ്ച് റേറ്റിലെ വ്യക്തത കുറവും, മറ്റ് ഡിഡക്ഷനുകളും അയയ്ക്കുന്ന പണത്തില്‍ കുറവ് വരുത്താറുണ്ട്.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions