സിനിമ

പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി

അമ്മ സംഘടനയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെ ശ്വേത മേനോനെതിരെ പ്രതിഷേധവുമായി നടി ബീന ആന്റണി രംഗത്ത്. സംഘടനയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കിടയില്‍ സുഹൃത്തും ജനപ്രതിനിധിയുമായ രമേഷ് പിഷാരടിയെ മോശം രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നാണ് ബീന ആന്റണി ആരോപിക്കുന്നത്. പിഷാരടിയോട് ചെയ്തത് വലിയൊരു തെറ്റായിപ്പോയി എന്നും ബീന ആന്റണി പറഞ്ഞു. അതേസമയം തകര്‍ച്ചയുടെ വക്കിലുള്ള 'അമ്മ'യെ രക്ഷിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ മുന്‍കൈ എടുക്കണമെന്നും ബീന ആന്റണി ആവശ്യപ്പെട്ടു.

ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങള്‍ പുറത്തുവിട്ട് പിഷാരടിയെപ്പോലെ രാഷ്ട്രീയമായി വലിയ ഇമേജില്‍ നില്‍ക്കുന്ന ഒരു വ്യക്‌തിയെ വേദനിപ്പിച്ചത് വലിയ വിശ്വാസവഞ്ചനയാണെന്ന് ബീന ആന്റണി പറഞ്ഞു. ശ്വേതയുടെ ഈ പ്രവര്‍ത്തിയില്‍ തനിക്കുള്ള വ്യക്‌തിപരമായ എതിര്‍പ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ താരം വ്യക്‌തമാക്കി. സംഘടന നേരിടുന്ന കടുത്ത പ്രതിസന്ധിയില്‍ സഹായിക്കാന്‍ എത്തിയ ആളാണ് പിഷാരടിയെന്നും, അദ്ദേഹത്തെ ഇത്തരമൊരു അവസ്‌ഥയിലേക്ക് തള്ളിവിട്ട ശ്വേതയുടെ നിലപാടിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും ബീന ആന്റണി പറഞ്ഞു.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions