അസോസിയേഷന്‍

ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു

ഹാവര്‍ഹില്‍: കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാവര്‍ഹില്‍ (KCAH) 2026-2027 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ആക്ഷന്‍ പ്ലാന്‍ ഹാവര്‍ഹില്‍ ടൗണ്‍ കൗണ്‍സില്‍ മേയര്‍ ലോറ മില്ലര്‍-ജോണ്‍സ് ഔദ്യോഗികമായി പ്രകാശനം ചെയ്തു.

KCAH ഭാരവാഹികളുമായി മേയര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രാദേശിക മലയാളി സമൂഹത്തിന്റെ ക്ഷേമം, സാമൂഹിക ഐക്യം, യുവജന ശാക്തീകരണം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പദ്ധതികള്‍ എന്നിവ സംബന്ധിച്ച വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ KCAHയ്ക്ക് മേയര്‍ നല്‍കിയ പിന്തുണയ്ക്കും ഹാവര്‍ഹില്‍ ടൗണ്‍ കൗണ്‍സില്‍ അനുവദിച്ച ഗ്രാന്റുകള്‍ക്കും സംഘടനയുടെ പേരില്‍ ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.

യോഗത്തിനിടെ KCAHയുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് മേയര്‍ക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന്, പുതിയ പ്രവര്‍ത്തന വര്‍ഷത്തില്‍ നടപ്പാക്കുന്ന വിവിധ സാമൂഹിക, സാംസ്‌കാരിക, കായിക, ജീവകാരുണ്യ, കമ്മ്യൂണിറ്റി വികസന പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന ആക്ഷന്‍ പ്ലാന്‍ മേയര്‍ ഔദ്യോഗികമായി പ്രകാശനം ചെയ്തു.

ചടങ്ങില്‍ KCAH പ്രസിഡന്റ് നോബിന്‍ തമ്പി, വൈസ് പ്രസിഡന്റ് ബിജോ ജോയ്, സെക്രട്ടറി ഷിജോ ജോസഫ്, ജോയിന്റ് സെക്രട്ടറി ജിജോ മാത്യു, ട്രഷറര്‍ ജിന്റോ, ജോയിന്റ് ട്രഷറര്‍ ജോസ്‌മോന്‍ ബേബി, പി.ആര്‍.ഒ. നിതിന്‍ വര്‍ഗീസ്, എക്‌സിക്യൂട്ടീവ് അംഗം പ്രദീപ് മാത്യു എന്നിവര്‍ പങ്കെടുത്തു.

ഹാവര്‍ഹിലിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക പാരമ്പര്യവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക സമൂഹവുമായി സഹകരിച്ച് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് പുതിയ ആക്ഷന്‍ പ്ലാനിന്റെ പ്രധാന ലക്ഷ്യമെന്ന് KCAH ഭാരവാഹികള്‍ അറിയിച്ചു.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions