യു.കെ.വാര്‍ത്തകള്‍

മുന്‍ ടോറി മന്ത്രി ആന്‍ വൈഡ്‌കോംബ് വീട്ടില്‍ കൊല്ലപ്പെട്ട സംഭവം; 28-കാരനായ പ്രതി അറസ്റ്റില്‍

മുന്‍ കണ്‍സര്‍വേറ്റീവ് മന്ത്രി വീട്ടില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 28-കാരന്‍ അറസ്റ്റില്‍. 78-കാരിയായ ആന്‍ വൈഡ്‌കോംബിനെ വീട്ടില്‍ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച ഡാര്‍ട്മൂറിലെ ഹെയ്തറിലുള്ള വീട്ടിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച അക്രമിക്കപ്പെട്ട വൈഡ്‌കോംബിന്റെ മൃതദേഹം 24 മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയതെന്നാണ് പോലീസ് വിശ്വസിക്കുന്നത്. സൗത്ത് യോര്‍ക്ക്ഷയറില്‍ നിന്നുമാണ് 28-കാരനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ബ്രിട്ടീഷ് പൗരനായ വെള്ളക്കാരനാണ് കസ്റ്റഡിയിലുള്ളത്.

കേസില്‍ കൗണ്ടര്‍ ടെററിസം പോലീസിംഗ് നോര്‍ത്ത് ഈസ്റ്റ് വിഭാഗവും സഹകരിക്കുന്നുണ്ട്. എന്നിരുന്നാലും കേസിന് തീവ്രവാദ ബന്ധമുള്ളതായി നിലവില്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കൊലപാതകം നടന്നതിന് പിന്നാലെ ആദ്യം ഒരു 26 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് കണ്ട് വിട്ടയച്ചു.

1987 മുതല്‍ 2010 വരെ കണ്‍സര്‍വേറ്റീവ് എംപിയായിരുന്നു വൈഡ്‌കോംബ്. 2016-ല്‍ ഇയു ഹിതപരിശോധനയില്‍ യൂണിയന്‍ ഉപേക്ഷിക്കാനുള്ള പ്രചരണത്തില്‍ പ്രമുഖ ശബ്ദമായിരുന്നു. 2019-ല്‍ ബ്രക്‌സിറ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗവുമായി. 2023-ല്‍ റിഫോം യുകെയിലെത്തിയ വൈഡ്‌കോംബ് പാര്‍ട്ടിയുടെ ഇമിഗ്രേഷന്‍ & ജസ്റ്റിസ് വക്താവായിരുന്നു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions