ചരമം

അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

അയര്‍ലന്‍ഡിലെ കില്ലര്‍ണിയില്‍ നടന്നു പോകുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയും ഗ്രീന്‍ ബസിന്റെ ഡബ്ലിന്‍കോച്ചില്‍ ഡ്രൈവറുമായിരുന്ന എ. ബി. സതീഷ് കുമാര്‍ (സജന്‍– 50) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.

കില്ലര്‍ണിയില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന സതീഷ് കുമാര്‍ പതിവുപോലെ നടന്നു പോകുന്നതിനിടെയാണ് പെട്ടെന്ന് കുഴഞ്ഞുവീണത്. ഇത് ശ്രദ്ധയില്‍പ്പെട്ട ദൃക്‌സാക്ഷികള്‍ ഉടന്‍ തന്നെ അടിയന്തര മെഡിക്കല്‍ സേവനത്തെ വിവരം വിവരം അറിയിക്കുകയായിരുന്നു. മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ മെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷംകെറി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ട് വര്‍ഷത്തോളം പോളണ്ടില്‍ ജോലി ചെയ്തിരുന്ന സതീഷ് കുമാര്‍ മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ തേടിയാണ് ഒരു വര്‍ഷം മുന്‍പ് അയര്‍ലന്‍ഡിലെത്തിയത്. കുടുംബത്തെ നാട്ടിലാക്കി പ്രവാസ ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളുമായി കില്ലര്‍ണിണിയില്‍ ഒറ്റയ്ക്കായിരുന്നു താമസം. സതീഷ് കുമാറിന്റെ അപ്രതീക്ഷിത നിര്യാണം അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ക്കുമായി പ്രാദേശിക മലയാളി സമൂഹത്തിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇരിങ്ങാലക്കുട മാപ്രാണം അണക്കത്തി വീട്ടില്‍ പരേതരായ ബാലന്‍-ഭാര്‍ഗവി ദമ്പതികളുടെ മകനാണ് സതീഷ് കുമാര്‍.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions