അസോസിയേഷന്‍

ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍

ചരിത്രത്തില്‍ ആദ്യമായി യുകെയിലെ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങിന്റെ പ്രസിഡന്റായി 2024ല്‍ തിരഞ്ഞെടുക്കപ്പെട്ട മലയാളിയാണ് ബിജോയ് സെബാസ്റ്റിയന്‍. ഇപ്പോഴിതാ വീണ്ടും ബിജോയ് നഴ്‌സിങ് ജീവനക്കാരുടെ പിന്തുണ തേടുകയാണ്.

പ്രസിഡന്റായിരുന്നപ്പോള്‍ ശമ്പളത്തിലെ തുല്യത, സുരക്ഷിത സ്റ്റാഫിങ്, വിദേശ നഴ്‌സുമാരുടെ തൊഴില്‍ അവകാശങ്ങള്‍, വിദ്യാര്‍ത്ഥി നഴ്‌സുമാരുടെ ഭാവി എന്നിവയുമായി ബന്ധപ്പെട്ടു നടത്തിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് രണ്ടാമതും ബിജോയ് മത്സരത്തിനിറങ്ങുന്നത്.

ആര്‍സിഎന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആഗസ്ത് 3 മുതല്‍ സെപ്തംബര്‍ 7 വരെ നടക്കും. സെപ്തംബര്‍ 9ന് ഫലം പ്രഖ്യാപിക്കും. തിരഞ്ഞെടുത്താല്‍ 2027 ജനുവരി 1 മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് ചുമതല.

യുകെ മലയാളി നഴ്‌സിങ് സമൂഹത്തിന്റെ കരുത്തറിയിച്ചതായിരുന്നു ബിജോയുടെ ആദ്യ വിജയം. 5.8 ലക്ഷം അംഗങ്ങള്‍ക്ക് വോട്ടവകാശമുള്ള ആര്‍സിഎന്‍ സംഘടനയുടെ തലപ്പത്തേക്ക് മലയാളി എത്തിയത് ഒരു ചരിത്ര നേട്ടം തന്നെയാണ്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തനിക്ക് ഒരു അവസരം കൂടി നല്‍കണമെന്നാണ് ബിജോയ് പറയുന്നത്.

2021 മുതല്‍ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ സീനിയര്‍ ക്രിട്ടക്കല്‍ കെയര്‍ നഴ്‌സായി സേവനമനുഷ്ഠിക്കുകയാണ് ബിജോയ്.

കൃഷി വകുപ്പില്‍ റിട്ട. സൂപ്രണ്ടായിരുന്ന വണ്ടാനം പുത്തന്‍ പറമ്പില്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെയും സോഫിയയുടേയും മകനാണ് ബിജോയ്. ഭാര്യ ദിവ്യ ഇംപീരിയല്‍ കോളജ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ ഹാമര്‍സ്മിത്ത് ആശുപത്രിയില്‍ നഴ്‌സാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഇമ്മാനുവല്‍ മകനാണ്.

നഴ്‌സിങ് മേഖലയില്‍ ഒട്ടേറെ പേര്‍ക്ക് പിന്തുണയായി നിന്ന ബിജോയ് സെബാസ്റ്റിയന്‍ ഇക്കുറിയും ഉറച്ച വിജയ പ്രതീക്ഷയിലാണ്.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions