യു.കെ.വാര്‍ത്തകള്‍

ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദം ഒഴിയുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഹൗസ് ഓഫ് ലോഡ്‌സിലേക്ക് 26 പുതിയ അംഗങ്ങളെ പ്രഖ്യാപിച്ച് കീര്‍ സ്റ്റാര്‍മര്‍. ലണ്ടന്‍ മേയറും മുതിര്‍ന്ന ലേബര്‍ നേതാവുമായ സര്‍ സാദിഖ് ഖാനാണ് പട്ടികയിലെ പ്രമുഖന്‍. ജൂലൈ 20ന് ആന്‍ഡി ബേണ്‍ഹാമിന് അധികാരം കൈമാറാനിരിക്കെയാണ് സ്റ്റാര്‍മറുടെ പ്രഖ്യാപനം. പ്രഭുസഭാംഗമാകുന്നതോടെ ബേണ്‍ഹാമിന്റെ പുതിയ മന്ത്രിസഭയില്‍ സാദിഖ് ഖാനെ ഉള്‍പ്പെടുത്താനുള്ള സാധ്യതയും തുറക്കപ്പെടും. എന്നാല്‍ നിലവില്‍ മന്ത്രിപദം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നും ലണ്ടന്‍ മേയറെന്ന നിലയില്‍ നിലവിലെ കാലാവധിയിലെ ശേഷിക്കുന്ന രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിലാണ് ശ്രദ്ധയെന്നും ഖാനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. 2028ല്‍ നാലാം തവണയും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന കാര്യത്തില്‍ അദ്ദേഹം ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

പുതിയ പട്ടികയില്‍ ലേബര്‍ പാര്‍ട്ടിയില്‍നിന്ന് 16 പേരും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്ന് അഞ്ചുപേരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍നിന്ന് മൂന്നുപേരും ഉള്‍പ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ ബന്ധമില്ലാത്ത രണ്ട് ക്രോസ്ബെഞ്ച് അംഗങ്ങളെയും നാമനിര്‍ദേശം ചെയ്തു. രാഷ്ട്രീയ നേതാക്കള്‍ക്കുപുറമേ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സൈനിക മേധാവികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നിയമവിദഗ്ധര്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും പട്ടികയിലുണ്ട്. ഹൗസ് ഓഫ് കോമണ്‍സ് പാസാക്കുന്ന നിയമനിര്‍മാണങ്ങള്‍ പരിശോധിക്കുകയും ആവശ്യമായ ഭേദഗതികള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നതാണ് ഉപരിസഭയായ ഹൗസ് ഓഫ് ലോഡ്‌സിന്റെ പ്രധാന ചുമതല.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions