നാട്ടുവാര്‍ത്തകള്‍

ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി


ശശി തരൂര്‍ എം പി തിരുവനന്തപുരം പിഎംജിയിലെ സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശശി തരൂര്‍ എം പി. ലിഫ്റ്റിന് സാങ്കേതിക തകരാറായിരുന്നു. ഓവര്‍ ലോഡിനെ തുടര്‍ന്ന് ലിഫ്റ്റ് ആറാം നിലയില്‍ നിന്നു. തുടര്‍ന്ന് സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തി.

അര മണിക്കൂറായി ലിഫ്റ്റില്‍ കുടുങ്ങി. പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഉടന്‍ സമയോചിത ഇടപെടല്‍ നടത്തിയ ഫയര്‍ഫോഴ്‌സിന് അദ്ദേഹം നന്ദി അറിയിച്ചു. ഫയര്‍ ഫോഴ്‌സ് ജീവനക്കാരെ ശശി തരൂര്‍ ഷാള്‍ അണിയിച്ചു.

എല്ലാവരും ഓക്കേ ആണെന്നും ആര്‍ക്കും ഒന്നും സംഭവിച്ചില്ലെന്നും പുറത്തെത്തിയ ശേഷം തരൂര്‍ പറഞ്ഞു. ആദ്യം ലിഫ്റ്റിന്റെ ആളുകളെയും പിന്നീട് ഹോട്ടലിലെ ആളുകളെയും വിളിച്ചു. അവര്‍ക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. പിന്നീടാണ് ഫയര്‍ ഫോഴ്‌സ് ജീവനക്കാരെ വിളിച്ചത്, തരൂര്‍ പറഞ്ഞു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions