യു.കെ.വാര്‍ത്തകള്‍

ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പ്രോത്സാഹനവുമായി അഫോര്‍ഡബിലിറ്റി നിയമങ്ങള്‍ ഇളവ് ചെയ്ത് ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും. യാതൊരു ഡെപ്പോസിറ്റും കൂടാതെ ലഭിക്കുന്ന മോര്‍ട്ട്‌ഗേജ് ഡീലുകളുടെ എണ്ണം കൂടിയതോടെ ധൈര്യപൂര്‍വ്വം വിപണിയില്‍ പ്രവേശിക്കാനുള്ള അവസരം കൂടുകയാണ്.

പ്രോപ്പര്‍ട്ടി വാല്യൂവിന്റെ 100 ശതമാനവും കടമെടുക്കാന്‍ സാധിക്കുന്ന ഡീലാണ് ഇപ്പോള്‍ മെട്രോ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. 2008 സാമ്പത്തിക പ്രതിസന്ധി വരെ സാധാരണമായിരുന്ന 100% വരെയുള്ള ഹോം ലോണുകളാണ് ഇപ്പോള്‍ വിപണിയിലേക്ക് തിരിച്ചെത്തുന്നത്.

5000 പൗണ്ട് മാത്രം മിനിമം ഡെപ്പോസിറ്റുള്ള ഫസ്റ്റ് ടൈം ബയര്‍ മോര്‍ട്ട്‌ഗേജ് നേരത്തെ ലോയ്ഡ്‌സും അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും അഫോര്‍ഡബിലിറ്റി നിയമങ്ങള്‍ ഇളവ് ചെയ്യുന്നു. ഇതാണ് ഇത്തരം മോര്‍ട്ട്‌ഗേജ് ഡീലുകളുടെ പിറവിക്ക് കാരണവും.

ലോയ്ഡ്‌സിന്റെ 5000 പൗണ്ട് ഡെപ്പോസിറ്റിലുള്ള ഡീലിന് അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റില്‍ പലിശ 5.89 ശതമാനമാണ്. എന്നാല്‍ ഇത് 300,000 പൗണ്ട് വരെ വിലയുള്ള വീടുകള്‍ക്കാണ് ലബ്യമാക്കുന്നത്. ഹാലിഫാക്‌സ് വഴിയും, മോര്‍ട്ട്‌ഗേജ് ബ്രോക്കര്‍മാര്‍ വഴിയും ഈ ഡീല്‍ ലഭ്യമാണ്.

സാന്‍ടാന്‍ഡറിന്റെ 98% നല്‍കുന്ന ഹോം ലോണ്‍ 5 ഇയര്‍ ഫിക്‌സഡ് നിരക്ക് 5.49 ശതമാനത്തിലാണ്. ഇതില്‍ 10,000 പൗണ്ട് മിനിമം ഡെപ്പോസിറ്റും, 500,000 പൗണ്ട് വരെ കടമെടുക്കാനും സാധിക്കും.

സ്‌കിപ്ടണ്‍, യോര്‍ക്ക്ഷയര്‍ ബില്‍ഡിംഗ് സൊസൈറ്റികള്‍ക്ക് 100%, 99% നല്‍കുന്ന ഡീലുകള്‍ ലഭ്യമാണ്. സ്‌കിപ്ടണ്‍ നിലവില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്കാണ് ലഭിക്കുന്നത്. 600,000 പൗണ്ട് വരെ കടമെടുക്കാം. അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് 5.55 ശതമാനത്തിലാണ് ആരംഭിക്കുന്നത്.

യോര്‍ക്ക്ഷയറിന്റെ ഡീല്‍ അഞ്ച് വര്‍ഷ ഫിക്‌സഡ് 6.44 ശതമാനത്തില്‍ പരമാവധി ലോണ്‍ 495,000 പൗണ്ട് വരെയാണ് ലോണ്‍ കിട്ടുക. അതേസമയം ഡെപ്പോസിറ്റ് 10 ശതമാനത്തില്‍ കൂടുതല്‍ നല്‍കാന്‍ സാധിക്കുന്നവര്‍ക്ക് മികച്ച നിരക്ക് കുറഞ്ഞ ഡീലുകള്‍ വിപണിയിലുണ്ട്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക് പ്രകാരം നിലവില്‍ യുകെ ശരാശരി ഭവനവില 270,000 പൗണ്ടാണ്. ഇനിയും അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ അടുത്ത നാല് വര്‍ഷത്തില്‍ 50,000 പേര്‍ കൂടി ഭവനരഹിതരായി മാറുമെന്നു മുന്നറിയിപ്പ് വന്നിരുന്നു. രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കുന്നത് ആന്‍ഡി ബേണ്‍ഹാമിന്റെ പ്രഖ്യാപിത നയങ്ങളില്‍ മുന്നിലുള്ള വിഷയമാണ്. യുദ്ധാനന്തരമുള്ള ഏറ്റവും വലിയ കൗണ്‍സില്‍ ഹൗസ് ബില്‍ഡിംഗ് പ്രോഗ്രാം സമ്മാനിക്കുമെന്നാണ് ബേണ്‍ഹാമിന്റെ വാഗ്ദാനം.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions