യു.കെ.വാര്‍ത്തകള്‍

വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു

സ്ത്രീയുടെ അരികിലിരുന്ന് യാത്ര ചെയ്യാന്‍ ശരിയത്ത് നിയമം അനുവദിക്കുന്നില്ലെന്ന് യാത്രക്കാരന്‍. ചോദ്യം ചെയ്ത എയര്‍ സ്റ്റുവാര്‍ഡസിന്റെ മുഖത്തടിക്കുകയും ചെയ്തു. ജര്‍മ്മനിയിലേക്ക് പറന്ന ഒരു വിമാനത്തിലായിരുന്നു വിചിത്രമായ ഈ സംഭവം.

തുര്‍ക്കിയില്‍ നിന്നും ഡസെല്‍ഡോര്‍ഫിലേക്ക് പറന്ന തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവങ്ങള്‍. വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി ജര്‍മ്മന്‍ പത്രമായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തുര്‍ക്കിഷ് വംശജനായ ജര്‍മ്മന്‍ പൗരനാണ് ശരിയത്തും പറഞ്ഞ് സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ചത്. വിഷയത്തില്‍ യാത്രക്കാരനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരിയുടെ മുഖത്തടിച്ചതോടെ സംഗതി കൂടുതല്‍ വിഷയമായി.

ഡസെല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തിലേക്ക് ജര്‍മ്മന്‍ പോലീസ് എത്തുകയും, ഇയാളെ പിടികൂടുകയും ചെയ്തു. ഫെഡറല്‍ പോലീസിനോട് പ്രതി കുറ്റങ്ങള്‍ സമ്മതിച്ചതായാണ് വിവരം.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions