യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍

ബ്രിട്ടനിലെ എല്ലാ കൗമാരക്കാര്‍ക്കും എന്‍ എച്ച് എസ് വഴി മെനിഞ്ചൈറ്റിസ് വാക്‌സിന്‍ നല്‍കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ശുപാര്‍ശ ചെയ്തു. ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ ആന്‍ഡ് ഇമ്മുണൈസേഷന്‍ (ജെ സി വി ഐ) നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത് രാജ്യത്തെ എല്ലാം കൗമാരക്കാര്‍ക്കും 15 വയസ്സില്‍ മെന്‍ ബി വാക്‌സിന് അര്‍ഹതയുണ്ട് എന്നാണ്. വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. ഗുരുതര രോഗമായ മെനിഞ്ചൈറ്റിസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണ് ശുപാര്‍ശ.

യു കെയുടെ പല ഭാഗങ്ങളില്‍ നിന്നായി മെനിഞ്ചൈറ്റിസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഒന്നിലധികം മരണങ്ങള്‍ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം വന്നിരിക്കുന്നത്. മാര്‍ച്ചില്‍ കാന്റെര്‍ബറി നൈറ്റ് ക്ലബ്ബുമായി ബന്ധപ്പെട്ട് കെന്റില്‍ ഉണ്ടായ രോഗവ്യാപനത്തില്‍ രണ്ടുപേര്‍ മരണമടഞ്ഞിരുന്നു. ഒരു ഡസനിലധികം ആളുകള്‍ രോഗം ബാധിച്ച് ആശുപത്രികളില്‍ അഭയം തേടുകയും ചെയ്തിരുന്നു. മെയ് മാസത്തില്‍ ബെര്‍ക്ക്ഷയറില്‍ സമാനമായ രീതിയില്‍ ഉണ്ടായ രോഗവ്യാപനത്തില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി മരണമടഞ്ഞിരുന്നു.

പതിനഞ്ച് വയസ്സിനോട് അടുത്ത് മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുത്ത കുട്ടികള്‍ക്ക് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നാണ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2015 ഏപ്രില്‍ 30 ന് ശേഷം ജനിച്ച കുട്ടികള്‍ക്കാണ് പതിനഞ്ച് വയസ്സാകുമ്പോള്‍ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. ഈ കാലയളവില്‍ ജനിച്ച കുട്ടികള്‍ക്ക് എന്‍ എച്ച് എസ് മെനിഞ്ചൈറ്റിസ് വാക്‌സിന്‍ നല്‍കിയിരുന്നില്ല എന്നതാണ് കാരണം.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions