സിനിമ

ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടന്മാരായി മമ്മൂട്ടിയും (ഭ്രമയുഗം) കാര്‍ത്തിക് ആര്യനും (ചന്ദു ചാംപ്യന്‍) തെരഞ്ഞെടുക്കപ്പെട്ടു. 'ആര്‍ട്ടിക്കിള്‍ 370' ആണ് മികച്ച ചിത്രം. രാജ്കുമാര്‍ പെരിയ സാമി (അമരന്‍) മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370യിലെ അഭിനയത്തിന് യാമി ഗൗതം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കല്‍ക്കി 2898 ADയാണ് ജനപ്രിയ ചിത്രം. നവാഗത സംവിധായകനായി രണ്‍ദീപ് ഹൂഡയെ തെരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്.

മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി (എആര്‍എം) തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഛായാഗ്രഹണത്തിന് ഷെഹ്നാദ് ജലാല്‍ (ഭ്രമയുഗം) പുരസ്‌കാരത്തിന് അര്‍ഹനായി. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയും ഇടം പിടിച്ചു.

നാഷണല്‍ മീഡിയാ സെന്ററില്‍വെച്ചാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. മലയാളി സംവിധായകന്‍ ജയരാജാണ് ജൂറി ചെയര്‍മാന്‍. ജയരാജ് ഉള്‍പ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം ഈ മാസം ആദ്യം പൂര്‍ത്തിയാക്കിയിരുന്നു. 2024-ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചത്.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions