യു.കെ.വാര്‍ത്തകള്‍

അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം



ലൈംഗിക കുറ്റവാളികള്‍ക്കുള്ള കടുത്ത ശിക്ഷ രാജ്യത്തെ കൂടുതല്‍ ജയിലുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമി പ്രഖ്യാപിച്ചു. ലൈംഗിക കുറ്റവാളികളെ നിയന്ത്രിച്ച് നിര്‍ത്താന്‍ കെമിക്കല്‍ ഉപയോഗിച്ചുള്ള ഷണ്ഡീകരണം യുകെ ജയിലുകളില്‍ വ്യാപിപ്പിക്കുന്നു. രാജ്യത്തെ കൂടുതല്‍ ജയിലുകളിലേക്ക് കുറ്റവാളികളുടെ ലൈംഗികശേഷി ഇല്ലാതാക്കുന്ന നടപടി വ്യാപിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി പ്രഖ്യാപിച്ചു.

ക്രിമിനലുകള്‍ക്ക് എതിരായ ഷണ്ഡീകരണം ഉപേക്ഷിക്കുമെന്ന ആശങ്കകള്‍ തള്ളിയാണ് കടുത്ത നടപടികള്‍ തുടരുമെന്ന് ഡേവിഡ് ലാമി വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് കെമിക്കല്‍ ഷണ്ഡീകരണം ആദ്യമായി അവതരിപ്പിച്ചത്.

പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കൂടുതല്‍ വ്യപാപിപ്പിച്ച് അപകടകാരികളായ വ്യക്തികളെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ലാമി വ്യക്തമാക്കി. നിലവില്‍ കുറ്റവാളികളെ മോചിപ്പിക്കുന്നതിനുള്ള ഉപാധിയായാണ് സ്‌കീം ഉപയോഗപ്പെടുത്തുന്നത്.

കുറ്റവാളികളുടെ ലൈംഗിക താല്‍പര്യം കുറയ്ക്കുന്ന ആന്റിഡിപ്രസന്റുകളും, ഹോര്‍മോണ്‍ സപ്രസന്റുകളുമാണ് സ്‌കീമിലൂടെ നല്‍കുന്നത്. അതേസമയം കുട്ടികളെ പീഡനത്തിന് ഇരയാക്കുന്നത് പോലുള്ള കൂടുതല്‍ ഗുരുതര കുറ്റവാളികള്‍ക്ക് ഷണ്ഡീകരണം നിര്‍ബന്ധമായി നടപ്പിലാക്കാനുള്ള ആലോചനയിലാണ് ജസ്റ്റിസ് മന്ത്രാലയം.

നിലവില്‍ തടവുകാര്‍ക്ക് ഈ ട്രീറ്റ്‌മെന്റ് സ്വയം തെരഞ്ഞെടുക്കാം. എന്നാല്‍ ചില കേസുകളില്‍ ഇത് നിര്‍ബന്ധിതമായി നടപ്പാക്കാനാണ് മന്ത്രിമാര്‍ ആലോചിക്കുന്നത്. ലൈംഗിക കുറ്റവാളികള്‍ മറ്റ് അക്രമണങ്ങള്‍ ഉപയോഗിക്കുമെന്ന് വിമര്‍ശകര്‍ ഇതിനെതിരെ നിലപാട് സ്വീകരിക്കുന്നുണ്ട്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions