യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്



പത്ത് വര്‍ഷത്തിനിടെ രാജ്യത്തിന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായി ആന്‍ഡി ബേണ്‍ഹാം ഔദ്യോഗികമായി ചുമതലയേറ്റതിന് പിന്നാലെ ക്യാബിനറ്റില്‍ അഴിച്ചുപണി. സ്റ്റാര്‍മര്‍ ഗവണ്‍മെന്റില്‍ പുറത്താക്കപ്പെട്ടവരും, രാജിവെച്ചവരും ബേണ്‍ഹാം മന്ത്രിസഭയില്‍ പ്രധാന പദങ്ങളിലേക്ക് തിരിച്ചെത്തി. നികുതി വെട്ടിച്ചതിന് രാജിവെയ്‌ക്കേണ്ടി വന്ന ആഞ്ചെല റെയ്‌നര്‍ തന്റെ മുന്‍ പദവിയിലേക്ക് തന്നെ തിരിച്ചുവരവ് നടത്തി. ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കല്‍ ഗവണ്‍മെന്റ് സെക്രട്ടറിയായാണ് റെയ്‌നറുടെ തിരിച്ചുവരവ്.

രാജിവെച്ച മുന്‍ ഡിഫന്‍സ് സെക്രട്ടറി ജോണ്‍ ഹീലിയെയാണ് പുതിയ പ്രധാനമന്ത്രി ട്രഷറിയുടെ താക്കോല്‍ ഏല്‍പ്പിച്ചിരിക്കുന്നത്. വിപണികള്‍ ഭയപ്പെട്ട ഇടത് നേതാവ് എഡ് മിലിബന്ദിനെ ഫോറിന്‍ സെക്രട്ടറിയാക്കിയപ്പോള്‍ ഹോം സെക്രട്ടറി പദത്തില്‍ ശക്തയായ ഷബാന മഹ്മൂദ് തുടരുമെന്നത് പുതിയ മന്ത്രിസഭയുടെ ഇമിഗ്രേഷന്‍ നയങ്ങളുടെ നേര്‍ചിത്രമായി .

കഴിഞ്ഞ 12 മണിക്കൂറുകള്‍ക്കിടെ സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ 11 പേര്‍ക്കാണ് ക്യാബിനറ്റ് സ്ഥാനങ്ങള്‍ നഷ്ടമായത്. റേച്ചല്‍ റീവ്‌സ്, ഡേവിഡ് ലാമി തുടങ്ങിയ പ്രധാനികളാണ് ബേണ്‍ഹാമിന്റെ വരവോടെ ക്യാബിനറ്റില്‍ നിന്നും പുറത്തായത്. വെറ്റ് കൂപ്പറിനെയാണ് ഹെല്‍ത്ത് സെക്രട്ടറിയായി നിയോഗിച്ചത്. മുന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ബേണ്‍ഹാം മന്ത്രിസഭയില്‍ ഡിഫന്‍സ് സെക്രട്ടറിയാകും. തൊഴില്‍ പെന്‍ഷന്‍ വകുപ്പ് മന്ത്രി പാറ്റ് മക്ഫാഡനും ചുമതല നിലനിര്‍ത്തുമെന്നും പ്രഖ്യാപിച്ചു. ലൂയിസ് ഹേഗിന് ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവി നല്‍കി. ലൂസി പവല്‍ വിദ്യാഭ്യാസ മന്ത്രിയായും മന്ത്രിസഭയുടെ ഭാഗമായി.

ബേണ്‍ഹാം അധികാരമേറ്റ ഉടന്‍ തന്നെ പാര്‍ട്ടിയുടെ നയങ്ങളില്‍ മാറ്റം വരുത്താനും സ്വന്തം രാഷ്ട്രീയ മുദ്ര പതിപ്പിക്കാനുമാണ് ഈ പുന സംഘടനയിലൂടെ ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

സമ്പദ് വ്യവസ്ഥ, സാമൂഹിക പരിപാലനം, പ്രാദേശിക വികസനം, പൊതു സേവന പരിഷ്‌കാരം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുമെന്ന സന്ദേശമാണ് പുതിയ മന്ത്രിസഭ തിരഞ്ഞെടുപ്പിലൂടെ ആന്‍ഡി ബേണ്‍ഹാം നല്‍കുന്നത്.


  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions