യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു

എന്‍എച്ച്എസില്‍ നിന്നും രാജിവെച്ച് പോകുന്ന മിഡ്‌വൈഫുമാരുടെ എണ്ണം വര്‍ധിക്കുന്നു. ഇതോടെ മറ്റേണിറ്റി ജീവനക്കാരുടെ ക്ഷാമം കൂടുകയാണ്. 35 വയസ്സ് എത്തുന്നതിന് മുന്‍പ് തന്നെ മിഡ്‌വൈഫുമാര്‍ ജോലി ഉപേക്ഷിച്ച് പോകുന്നതോടെ സ്ഥിതിയാണ്.

ഇപ്പോള്‍ തന്നെ എന്‍എച്ച്എസ് മറ്റേണിറ്റി യൂണിറ്റുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയിലാണ്. യുവ മിഡ്‌വൈഫുമാര്‍ രാജിവെയ്ക്കുന്നത് വര്‍ദ്ധിക്കുന്നത് അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും ലഭിക്കുന്ന പരിചരണത്തിന്റെ മേന്മയെയും, സുരക്ഷയെയും ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.

2025-26 വര്‍ഷത്തില്‍ 34 വയസും അതിന് താഴെയുമുള്ള 1669 മിഡ്‌വൈഫുമാരാണ് ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസ് ഉപേക്ഷിച്ചത്. എല്ലാ പ്രായത്തിലും പെട്ട 2949 മിഡ്‌വൈഫുമാര്‍ ഈ ഘട്ടത്തില്‍ ജോലി രാജിവെച്ചിട്ടുണ്ട്.

മറ്റേണിറ്റി സേവനങ്ങളിലെ കടുത്ത സമ്മര്‍ദമാണ് പ്രധാന രാജികാരണം. പ്രസവത്തിലെ സങ്കീര്‍ണ്ണതകളും, അപകടങ്ങളും വര്‍ദ്ധിക്കുന്നതാണ് ട്രെന്‍ഡിന് പിന്നില്‍. രാജിവെച്ച യുവ മിഡ്‌വൈഫുമാരില്‍ 205 പേര്‍ 25 വയസ്സില്‍ താഴെയുള്ളവരാണ്. 655 പേരാകട്ടെ 25 മുതല്‍ 2 വയസ്സ് വരെയും, 809 പേര്‍ 30 മുതല്‍ 34 വരെ പ്രായമുള്ളവരുമാണെന്നാണ് കണക്ക്. 2014-15 വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ കണക്കുകള്‍ 59% അധികമാണെന്ന് എന്‍എച്ച്എസ് കണക്കുകള്‍ സമ്മതിക്കുന്നു.

പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിച്ച് മിഡ്‌വൈഫ് വിദ്യാര്‍ത്ഥികളില്‍ നാലിലൊന്ന് പേരും മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കാതെ നിര്‍ത്തുന്നുണ്ട്. 2021-ല്‍ 3565 വിദ്യാര്‍ത്ഥികള്‍ ഡിഗ്രി നേടാന്‍ ചേര്‍ന്നപ്പോള്‍ 2024-ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയത് 2725 വിദ്യാര്‍ത്ഥികളാണ്. ഇത് പ്രകാരം 840 പേരാണ് മിഡ്‌വൈഫ് യോഗ്യത നേടാതെ പഠനം നിര്‍ത്തിയത്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions