യു.കെ.വാര്‍ത്തകള്‍

യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍


പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പ്രഖ്യാപിച്ച പുതിയ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചുമതലയുള്ള സ്റ്റേറ്റ് മന്ത്രി.

ബിഹാറില്‍ ജനിച്ച കനിഷ്‌ക നാരായണ്‍ ബാല്യത്തില്‍ കുടുംബത്തോടൊപ്പം വെയില്‍സിലെ കാര്‍ഡിഫിലേക്ക് കുടിയേറിയിരുന്നു. മുന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ രാജിക്ക് പിന്നാലെ രൂപീകരിച്ച പുതിയ മന്ത്രിസഭയില്‍ പരിചയസമ്പന്നരായ മന്ത്രിമാരെയും വിശ്വസ്തരായ സഹപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയപ്പോഴാണ് കനിഷ്‌കയ്ക്കും വീണ്ടും അവസരം ലഭിച്ചത്.

നിലവില്‍ വെയില്‍ ഓഫ് ഗ്ലാമോര്‍ഗണ്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിലെ അംഗമാണ് കനിഷ്‌ക നാരായണ്‍.

വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയമായ നേട്ടങ്ങളുള്ള അദ്ദേഹം, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഫിലോസഫി, പൊളിറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക്‌സ് വിഷയത്തില്‍ ബിരുദവും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. 2025 ല്‍ എഐയും ഓണ്‍ലൈന്‍ സുരക്ഷയും കൈകാര്യം ചെയ്യുന്ന സഹമന്ത്രിയായി നിയമിതനായ അദ്ദേഹം ഇപ്പോള്‍ ആന്‍ഡി ബേണ്‍ഹാമിന്റെ മന്ത്രിസഭയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രി എന്ന വിപുലമായ ചുമതല ഏറ്റെടുത്തിരിക്കുകയാണ്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions