യു.കെ.വാര്‍ത്തകള്‍

ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം


ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളെ സഹായിക്കാനായി കൈസഹായവുമായി ആന്‍ഡി ബേണ്‍ഹാം. ഒക്ടോബര്‍ മുതല്‍ വൈദ്യുതി ബില്ലുകളിലെ നികുതി റദ്ദാക്കാനാണ് അധികാരം ഏറ്റതിന് പിന്നാലെ പുതിയ പ്രധാനമന്ത്രിയുടെ നീക്കം.

ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് നീക്കം ചെയ്യുന്നതോടെ വാര്‍ഷിക പ്രൈസ് ക്യാപ്പില്‍ നിന്നും 45 പൗണ്ടാണ് കുറയുക. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഒരു തവണ കൂടി എനര്‍ജി ബില്ലുകള്‍ വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്.

വാറ്റ് വെട്ടിക്കുറയ്ക്കുന്നതോടെ വൈദ്യുതി ബില്ലുകളിലെ 5 ശതമാനം പൂജ്യത്തിലേക്ക് മാറും. ഉയര്‍ന്ന എനര്‍ജി ബില്ലുകള്‍ മൂലം ജനം വിഷമിക്കുമ്പോള്‍ ആശ്വാസമേകുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പണപ്പെരുപ്പം താഴ്ത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബജറ്റില്‍ എനര്‍ജി ബില്ലുകള്‍ 150 പൗണ്ട് കുറച്ചിരുന്നു. 2026/27 വര്‍ഷത്തില്‍ 850 മില്ല്യണ്‍ പൗണ്ടാണ് നയം നടപ്പാക്കാന്‍ ചെലവ് വരുന്നത്. നേരത്തെ ഡിജിറ്റല്‍ ഐഡി കാര്‍ഡ് സ്‌കീം നടപ്പാക്കാന്‍ ഉദ്ദേശിച്ചത് റദ്ദാക്കിയതോടെയാണ് സഹായം നല്‍കാനുള്ള പണം കണ്ടെത്തിയത്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions