യു.കെ.വാര്‍ത്തകള്‍

സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കോക്‌റോച്ച് ജനത പാര്‍ട്ടി (സിജെപി) പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് വിദേശ രാജ്യങ്ങളിലും ഇന്ത്യക്കാരുടെ പ്രതിഷേധം. ന്യൂയോര്‍ക്കിലും ലണ്ടനിലും ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ന്യൂയോര്‍ക്ക് സിറ്റിയിലെ യൂണിയന്‍ സ്‌ക്വയറിലുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം ഒത്തുകൂടിയ പ്രതിഷേധക്കാര്‍, സിജെപി പ്രവര്‍ത്തകരുടെ സമരത്തിന് പിന്തുണ അറിയിച്ചു. 'ഞാനും ഒരു പാറ്റയാണ്' എന്ന വാചകത്തോട് കൂടിയ പ്ലക്കാര്‍ഡുകള്‍ അടക്കം പിടിച്ചായിരുന്നു പ്രതിഷേധം.

ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പുറത്തായിരുന്നു പ്രതിഷേധം നടന്നത്. പ്ലക്കാര്‍ഡുകള്‍ ഏന്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചും പ്രകടനക്കാര്‍ തങ്ങളുടെ പിന്തുണ അറിയിക്കുകയും രാജ്യത്തെ പരീക്ഷാ - വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും പരിഷ്‌കാരങ്ങളും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions