യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍

യുകെയില്‍ തൊഴില്‍ മേഖല കടുത്ത വെല്ലുവിളികളിലൂടെ കടന്നുപോകുന്നു. രാജ്യത്തെ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ചിരിക്കുകയാണ് എംപ്ലോയേഴ്‌സ്. ജൂണ്‍ മാസത്തിലെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നതോടെയാണ് രാജ്യത്തെ തൊഴില്‍ മേഖല ഏത് ഭാഗത്തേക്കാണ് ചായുന്നതെന്ന് വ്യക്തമായത്.

ജോബ് വേക്കന്‍സികള്‍ 712,000 ആയാണ് കുറഞ്ഞിരിക്കുന്നത്. മേയ് വരെയുള്ള മൂന്ന് മാസങ്ങളില്‍ എംപ്ലോയേഴ്‌സ് പുതിയ ജീവനക്കാരെ എടുക്കുന്നത് നിര്‍ത്തിവെച്ചതാണ് ഇതിന് കാരണമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറഞ്ഞു.

മേയ് മാസത്തിലെ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുന്നതായും കണക്കുകള്‍ വ്യക്തമാക്കി. സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഊര്‍ജ്ജം കണ്ടെത്താനുള്ള ദൗത്യവുമായി ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് പിന്നാലെയാണ് തൊഴിലുകളുടെ എണ്ണം ചുരുങ്ങുന്നതായി വ്യക്തമായത്.

തന്റെ 10 വര്‍ഷത്തെ ഇക്കണോമിക് പ്ലാനിലൂടെ രാജ്യത്തിന്റെ എല്ലാ മേഖലയിലും ജീവിത നിലവാരം ഉയര്‍ത്തുമെന്നാണ് ബേണ്‍ഹാം വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ സ്വകാര്യ മേഖലയിലെ വരുമാന വളര്‍ച്ച 2.9 ശതമാനം താഴ്ന്നതായാണ് ഏറ്റവും പുതിയ പേ ഡാറ്റ വ്യക്തമാക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി യുകെയുടെ തൊഴില്‍ വിപണി ദുര്‍ബലമാകുകയാണ്. ടോറി ഭരണം അവസാനിക്കുമ്പോള്‍ 3.6 ശതമാനത്തില്‍ നിന്ന തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വര്‍ഷം 5.2 ശതമാനം വരെ കുതിച്ചുയര്‍ന്ന ശേഷമാണ് ഇപ്പോള്‍ 4.9 ശതമാനത്തിലേക്ക് എത്തിയത്.

അതുകൊണ്ട് തന്നെ ഡൊണാള്‍ഡ് ട്രംപിന്റെ ഇറാന്‍ യുദ്ധത്തെ മാത്രം കുറ്റപ്പെടുത്തി ലേബര്‍ ഗവണ്‍മെന്റിന് ഈ കണക്കുകളെ പ്രതിരോധിക്കാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ നേരത്തെ തന്നെ മോശമായ സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ് യുദ്ധം ചെയ്യുന്നത്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions