ചരമം

അവധി ആഘോഷിക്കാന്‍ പോയ യുകെ മലയാളി ബാങ്കോക്കിലെ ലോഡ്ജില്‍ മരിച്ച നിലയില്‍

തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ യുകെ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിലെ ആമപ്രാമ്പല്‍ തെക്ക് പുന്നശ്ശേരി സ്വദേശിയായ പ്രജിത് പുഷ്പാംഗദന്‍(49)ആണ് മരിച്ചത്.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കുമുള്ളതായാണ് പ്രാഥമിക വിവരം. മുറിയില്‍ നിന്നും ലഭിച്ച പാസ്‌പോര്‍ട്ടിലെ വിലാസത്തിന്റെ അടിസ്ഥാനത്തില്‍ തായ് അധികൃതര്‍ എടത്വ പൊലീസിനെ മരണ വിവരം അറിയിക്കുകയായിരുന്നു.

യുകെയില്‍ അധ്യാപകനായി ജോലി ചെയ്യുന്ന പ്രജിത് അവധി ആഘോഷത്തിനായാണ് തായ്‌ലന്റില്‍ പോയത്. ഇത്തരത്തില്‍ വിദേശയാത്രകള്‍ പതിവായിരുന്നെങ്കിലും ഇത്തവണ പ്രജിത് ഒറ്റക്കായിരുന്നു യാത്ര ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഞ്ചുദിവസം മുന്‍പ് അമ്മയുമായി ഫോണില്‍ സംസാരിക്കുകയും ഉടന്‍ നാട്ടിലെത്തുമെന്ന് പ്രജിത് അറിയിക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസം മുന്‍പ് പ്രജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

പ്രജിത് എയ്ല്‍സ്ബറിയില്‍ ഒറ്റക്കായിരുന്നു താമസം. നാട്ടില്‍ അമ്മയും രണ്ടു സഹോദരിമാരുമുണ്ട്. എയ്ല്‍സ്ബറി മലയാളി സമാജം അംഗമായിരുന്നു.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions