യു.കെ.വാര്‍ത്തകള്‍

ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി

യുകെയിലെ ജയിലുകളിലെ തിക്കും തിരക്കും പരിഗണിച്ച് കുറ്റവാളികളെ ശിക്ഷ പൂര്‍ത്തിയാകുന്നതിന് മുന്‍പ് മോചിപ്പിക്കാനുള്ള സ്‌കീം പ്രതിസന്ധിയില്‍. സ്‌കീം റിവ്യൂ ചെയ്യാന്‍ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം ഉത്തരവ് നല്‍കിയെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് നിലവിലെ സൂചന.

പോലീസുകാരന്‍ ആന്‍ഡ്രൂ ഹാര്‍പ്പറുടെ കൊലയാളികളും ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് പുറത്തുവരുമെന്ന് വ്യക്തമായതോടെ വിഷയം പരിശോധിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 13 വര്‍ഷത്തെ ശിക്ഷ കിട്ടിയ കൊലയാളികള്‍ പകുതി ശിക്ഷ പോലും പൂര്‍ത്തിയാക്കും മുന്‍പ് പുറത്തിറങ്ങുന്നതിനെ ഹാര്‍പ്പറുടെ വിധവ ലിസി ഹാര്‍പ്പര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സെപ്റ്റംബറിലാണ് പുതിയ സെന്റന്‍സിംഗ് ആക്ട് നിലവില്‍ വരുന്നത്. കുറ്റവാളികളെ മുന്‍കൂര്‍ മോചിപ്പിക്കുന്ന ഈ സ്‌കീം പ്രകാരം 6000 ക്രിമിനലുകളെങ്കിലും പുറത്തിറങ്ങുമെന്നാണ് കണക്ക്. എന്നാല്‍ ഇതുവഴി കൊലയാളികളും, ബലാത്സംഗ കുറ്റവാളികളും, കുട്ടിപ്പീഡകരും പുറത്തിറങ്ങുന്നത് തടയുമെന്ന് ഉറപ്പിക്കാന്‍ ഗവണ്‍മെന്റിന് ഇതുവരെ സാധിച്ചിട്ടില്ല.

പ്രധാനമന്ത്രി റിവ്യൂ ഉത്തരവ് നല്‍കിയിട്ടുണ്ടെങ്കിലും സ്‌കീം സെപ്റ്റംബറില്‍ മുന്നോട്ട് പോകുമെന്നതാണ് അവസ്ഥ. വരുന്ന ആഴ്ചകളില്‍ ഇക്കാര്യത്തില്‍ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

അതിനിടെ, ലൈംഗിക കുറ്റവാളികളെ നിയന്ത്രിച്ച് നിര്‍ത്താന്‍ കെമിക്കല്‍ ഉപയോഗിച്ചുള്ള ഷണ്ഡീകരണം യുകെ ജയിലുകളില്‍ വ്യാപിപ്പിക്കും. രാജ്യത്തെ കൂടുതല്‍ ജയിലുകളിലേക്ക് കുറ്റവാളികളുടെ ലൈംഗികശേഷി ഇല്ലാതാക്കുന്ന നടപടി വ്യാപിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി പ്രഖ്യാപിച്ചു.

ക്രിമിനലുകള്‍ക്ക് എതിരായ ഷണ്ഡീകരണം ഉപേക്ഷിക്കുമെന്ന ആശങ്കകള്‍ തള്ളിയാണ് കടുത്ത നടപടികള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് കെമിക്കല്‍ ഷണ്ഡീകരണം ആദ്യമായി അവതരിപ്പിച്ചത്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions