യു.കെ.വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു

ഫിഫ ലോകകപ്പ് 2026 മത്സരങ്ങളോടനുബന്ധിച്ച് യുകെയില്‍ ഗാര്‍ഹിക പീഡന പരാതികളില്‍ വലിയ തോതില്‍ വര്‍ധനയുണ്ടായതായി യുകെ ഫുട്‌ബോള്‍ പൊലീസിംഗ് യൂണിറ്റിന്റെ വിലയിരുത്തല്‍. ലോകകപ്പ് കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളില്‍ ഗണ്യമായ പങ്കും ഗാര്‍ഹിക പീഡന കേസുകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി.ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ട അമിത മദ്യപാനമാണ് പരാതികള്‍ വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളിലൊന്നെന്ന് യുകെ ഫുട്‌ബോള്‍ പൊലീസിംഗിന്റെ ദേശീയ മേധാവി ചീഫ് കോണ്‍സ്റ്റബിള്‍ മാര്‍ക്ക് റോബര്‍ട്സ് പറഞ്ഞു.

ടൂര്‍ണമെന്റ് കാലയളവില്‍ ആകെ 2,322 ഫുട്‌ബോള്‍ അനുബന്ധ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 384 കേസുകള്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. ആകെ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളുടെ ഏകദേശം 17 ശതമാനവും ഗാര്‍ഹിക പീഡന കേസുകളായിരുന്നുവെന്നും, ഇതുമായി ബന്ധപ്പെട്ട് 391 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

2024 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനിടെ ഫുട്‌ബോളുമായി ബന്ധപ്പെട്ട് 1,302 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് 321 അറസ്റ്റുകളും രേഖപ്പെടുത്തിയിരുന്നു.

അതേസമയം, 2026 ലോകകപ്പിനിടെ ലൈസന്‍സുള്ള പബ്ബുകളിലും ബാറുകളിലുമുണ്ടായ 1,008 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സമാന ടൂര്‍ണമെന്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണെന്നാണ് വിലയിരുത്തല്‍.

2022 ഖത്തര്‍ ലോകകപ്പിനിടെ യുകെയില്‍ 573 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെന്നും 123 പേരെ അറസ്റ്റ് ചെയ്തിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിന്റെ കഴിഞ്ഞ അഞ്ച് പ്രധാന അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലായി നടന്ന യൂറോ 2020 കാലത്താണ് ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ രേഖപ്പെടുത്തിയത്. അന്ന് 2,345 സംഭവങ്ങളും 599 അറസ്റ്റുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോകകപ്പ് പോലുള്ള വലിയ കായികമേളകളില്‍ ആഘോഷങ്ങളുടെ ഭാഗമായി അമിത മദ്യപാനവും അതിനെത്തുടര്‍ന്നുള്ള അക്രമ സംഭവങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഗാര്‍ഹിക പീഡനം തടയാന്‍ ശക്തമായ നടപടി ആവശ്യമായി വരുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions