യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍

ഇംഗ്ലണ്ടില്‍ വാടക നിയന്ത്രണം നടപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം ആലോചിക്കുന്നില്ലെന്ന് ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നര്‍. മേയ് മുതല്‍ നിലവില്‍ വന്ന റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് വാടക വിപണിയില്‍ കാര്യമായ മാറ്റം സൃഷ്ടിക്കുന്നതായി എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മന്ത്രിസഭയില്‍ തിരിച്ചെത്തിയ റെയ്‌നര്‍ പറഞ്ഞു.

യുകെയിലെ ചില പ്രദേശങ്ങളില്‍ ഏതാനും വര്‍ഷങ്ങളായി ഏര്‍പ്പെടുത്തിയ വാടക നിയന്ത്രണങ്ങള്‍ നിരക്ക് കുറയ്ക്കാന്‍ സഹായകമായിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. 2023-ല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറായി ഇരിക്കവെ പ്രൈവറ്റ് മേഖലയിലെ വാടക മരവിപ്പിച്ച് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട ആളാണ് പ്രധാനമന്ത്രി ബേണ്‍ഹാം.

'വാടക മരവിപ്പിക്കുന്നതും, നിയന്ത്രിക്കുന്നതും നിലവില്‍ മുന്നോട്ടുള്ള പാതയല്ല. മൂന്ന് വര്‍ഷം മുന്‍പ് ആന്‍ഡി ഇത് ആവശ്യപ്പെടുമ്പോള്‍ റെന്റല്‍ വിപണി പ്രതിസന്ധി നേരിടുകയായിരുന്നു. ഇതിന് ശേഷം ഞങ്ങള്‍ വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശവും, നിയന്ത്രണവും നല്‍കുന്ന റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് നടപ്പിലാക്കി', റെയ്‌നര്‍ പറഞ്ഞു.

സ്‌കോട്ട്‌ലണ്ടില്‍ 2022 ഒക്ടോബറില്‍ ഏര്‍പ്പെടുത്തിയ വാടക നിയന്ത്രണം കഴിഞ്ഞ വര്‍ഷം അവസാനിച്ചിരുന്നു. അതേസമയം സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങളില്‍ വാടക വര്‍ദ്ധന 6 ശതമാനമാക്കി ക്യാപ്പ് ഏര്‍പ്പെടുത്താന്‍ കൗണ്‍സിലുകള്‍ക്ക് അവകാശം നല്‍കിയിട്ടുണ്ട്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions