നാട്ടുവാര്‍ത്തകള്‍

വിദേശത്തുനിന്ന് വീട്ടുകാരറിയാതെ കോഴിക്കോട് എത്തി പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ച യുവതി കസ്റ്റഡിയില്‍

വിദേശത്തുനിന്ന് വീട്ടുകാരറിയാതെ കോഴിക്കോട് എത്തി പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ച പത്തനംതിട്ട സ്വദേശിനിയായ യുവതി കസ്റ്റഡിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 16 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയെയാണ് പോലീസ് കണ്ടെത്തിയത്. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയാണ് പോലീസിന്റെ പിടിയിലായത്. ഇവരെ ഉടന്‍ തന്നെ കോഴിക്കോട്ടേക്ക് എത്തിക്കും.

വിദേശത്ത് ജോലി ചെയ്തുവരികയായിരുന്ന യുവതി, ഗര്‍ഭിണിയായ വിവരം വീട്ടുകാര്‍ അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന ഭയത്താലാണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഗര്‍ഭവിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ച ഇവര്‍ പ്രസവത്തിനായി മാത്രമാണ് കോഴിക്കോട്ടേക്ക് എത്തിയത്. മൂന്ന് വര്‍ഷമായി ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു ജീവിക്കുകയാണെന്നും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ആശുപത്രി പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കേസില്‍ വഴിത്തിരിവുണ്ടായത്. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സ്ത്രീയെ വിശദമായി ചോദ്യം ചെയ്തതോടെ, പരാതിക്കാരിയുടെ മകളുടെ സുഹൃത്താണ് കുഞ്ഞിന്റെ അമ്മയെന്ന് വ്യക്തമായി. പ്രസവസമയത്ത് ഇവര്‍ക്ക് കൂട്ടിരിപ്പുകാരിയായി നിന്നതും ഈ സ്ത്രീയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയിലെത്തിയ പോലീസ് സംഘം യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതിനിടെ, പോലീസ് സംരക്ഷണയിലുള്ള നവജാതശിശുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കുഞ്ഞിന്റെ ആരോഗ്യനില പൂര്‍ണമായും തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശിശുക്ഷേമ സമിതിക്കു മുന്നില്‍ ഹാജരാക്കുകയും, അവരുടെ ഉത്തരവ് പ്രകാരം കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.


  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions