യു.കെ.വാര്‍ത്തകള്‍

പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം

വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം. പുതിയ നിയമം വന്നതിനു പുറമെ വളര്‍ത്തുമൃഗ സൗഹാര്‍ദ്ദമായ വീടുകള്‍ക്കായുള്ള തിരച്ചില്‍ മെയ്- ജൂണ്‍ മാസങ്ങളില്‍ മുന്‍ കൊല്ലത്തെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞതായി റൈറ്റ് മൂവിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മെയ് മാസത്തില്‍ പ്രാബല്യത്തില്‍ വന്ന റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് പ്രകാരം വീട്ടുടമസ്ഥര്‍ക്ക്, സാധുവായ കാരണങ്ങള്‍ ഇല്ലാതെ വളര്‍ത്തു മൃഗങ്ങളെ വീടുകളില്‍ സൂക്ഷിക്കുന്നതില്‍ നിന്നും വാടകക്കാരെ വിലക്കാന്‍ കഴിയില്ല.

എന്നാല്‍, വളര്‍ത്തു മൃഗങ്ങളെ കൂടെ കൂട്ടാനുള്ള അനുമതി ഉറപ്പാണെന്നാണ് പല വാടകക്കാരും തെറ്റിദ്ധരിച്ചിരിക്കുന്നതെന്ന് ഏജന്റുമാര്‍ പറയുന്നു. അതുപോലെ ചില വീട്ടുടമകള്‍ പറയുന്നത് ചില വീടുകള്‍ ഒന്നിലധികം മൃഗങ്ങളെ ഉള്‍ക്കൊള്ളാന്‍ കെല്പില്ലാത്തതാണ് എന്നാണ്. വളര്‍ത്തു മൃഗങ്ങളെ കൂടെ താമസിപ്പിക്കാനുള്ള ആവശ്യം വീട്ടുടമസ്ഥര്‍ ന്യായമായും പരിഗണിക്കണം എന്നും ഗൗരവമായ കാരണങ്ങള്‍ ഇല്ലാതെ അത് നിരാകരിക്കരുതെന്നുമാണ് നിയമം പറയുന്നത്. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍, വീടുകളില്‍ വളര്‍ത്തുമൃഗങ്ങളെ താമസിപ്പിക്കുന്നതില്‍ നിന്നും വാടകക്കാരെ വിലക്കാന്‍ വീട്ടുടമയ്ക്കാവും.

മറ്റ് വാടകക്കാര്‍ക്ക് വളര്‍ത്തു മൃഗങ്ങളുമായി ബന്ധപ്പെട്ട അലര്‍ജി പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കിലോ, അതല്ലെങ്കില്‍, വലിയ മൃഗങ്ങളെ താമസിപ്പിക്കാന്‍ കഴിയാത്തത്ര ചെറിയ വീടാണെങ്കിലോ, ഒന്നിലധികം വളര്‍ത്തു മൃഗങ്ങളെ താമസിപ്പിക്കാനുള്ള സൗകര്യമില്ലെങ്കിലോ, നിയമം അനുവദിക്കാത്ത മൃഗങ്ങളെയാണ് വളര്‍ത്തുന്നതെങ്കിലോ ഒക്കെ വളര്‍ത്തു മൃഗങ്ങളെ വീട്ടില്‍ താമസിപ്പിക്കുന്നതില്‍ നിന്നും വിലക്കാന്‍ വീട്ടുടമയ്ക്ക് അനുവാദമുണ്ട്. അതുപോലെ വീട്ടുടമസ്ഥന്‍ ഒരു ലീസ് ഹോള്‍ഡറാണെങ്കില്‍, ഫ്രീഹോള്‍ഡര്‍ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്താന്‍ അനുവദിക്കുന്നില്ലെങ്കിലും വീട്ടുടമയ്ക്ക് വിലക്കാം.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions