യു.കെ.വാര്‍ത്തകള്‍

അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം

യുവതലമുറയെ ജോലിയിലേക്ക് പ്രവേശിപ്പിക്കാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍. ബ്രിട്ടനില്‍ അപ്രന്റിസ്ഷിപ്പില്‍ പ്രവേശിക്കുന്ന 16-17 വയസ്സുള്ള ചെറിയ വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക്, ക്ഷേമ ആനുകൂല്യങ്ങള്‍ കുറയുന്നതുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്താന്‍ വര്‍ഷത്തില്‍ 4,500 പൗണ്ട് വരെ ധനസഹായം നല്‍കുന്ന പുതിയ പദ്ധതി പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പ്രഖ്യാപിച്ചു.

വൈകല്യമുള്ള 16, 17 വയസ്സുള്ള കുട്ടികള്‍, അവര്‍ ജോലി ചെയ്യാതെ തുടരുമ്പോള്‍ കുടുംബത്തിന് ആഴ്ചയില്‍ 340 പൗണ്ട് വരെ അധിക ആനുകൂല്യങ്ങള്‍ ലഭിക്കും. എന്നാല്‍ അപ്രന്റിസ്ഷിപ്പില്‍ പ്രവേശിക്കുമ്പോള്‍ സാധാരണയായി ആഴ്ചയില്‍ ഏകദേശം 258 പൗണ്ട് മാത്രമാണ് വേതനം ലഭിക്കുന്നത്. ഇതോടെ കുടുംബത്തിന് ആഴ്ചയില്‍ ഏകദേശം 82 പൗണ്ട് വരെ നഷ്ടമുണ്ടാകുന്ന സാഹചര്യമാണുള്ളത്.ഈ സാമ്പത്തിക നഷ്ടം കാരണം ചില മാതാപിതാക്കള്‍ കുട്ടികളെ അപ്രന്റിസ്ഷിപ്പിലേക്ക് പോകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതായി സര്‍ക്കാര്‍ വിലയിരുത്തുന്നു. അതിനാലാണ് ഈ പ്രത്യേക ധനസഹായ പദ്ധതി നടപ്പാക്കുന്നത്. പ്രതിവര്‍ഷം ഏകദേശം 30 മില്യണ്‍ പൗണ്ട് ഇതിനായി വകയിരുത്തിയിട്ടുണ്ടെന്നും, ഇതിന്റെ പ്രയോജനം 'കുറഞ്ഞ ആയിരക്കണക്കിന്' കുടുംബങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ പദ്ധതിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

അതേസമയം, വൈകല്യമുള്ള യുവാക്കള്‍ക്ക് തൊഴില്‍പരിശീലനത്തിലേക്കും ഭാവിയിലെ തൊഴിലവസരങ്ങളിലേക്കും പ്രവേശിക്കാന്‍ സാമ്പത്തിക തടസ്സങ്ങള്‍ ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions