ചരമം

നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു

ലണ്ടനിലുള്ള മക്കളുടെ അടുത്ത് സന്ദര്‍ശനത്തിനെത്തിയ പിതാവിന് അപ്രതീക്ഷിത വേര്‍പാട്. വടക്കേ ചാലക്കുടി കൈതാരത്ത് വീട്ടില്‍ കെ.വി. ആന്റണി (76) ആണ് വിട പറഞ്ഞത്. യുകെയിലെ ഡെവണ്‍ ടോര്‍ബെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

ശരീരവേദനയെയും അസ്വസ്ഥതകളെയും തുടര്‍ന്ന് ജൂലൈ 25-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കഠിനമായ ബാക്ടീരിയല്‍ അണുബാധയും ന്യൂമോണിയയും സെപ്‌സിസും (Sepsis) കണ്ടെത്തി. വിദഗ്ധ ചികിത്സയും മരുന്നുകളും നല്‍കിയെങ്കിലും പെട്ടെന്ന് ആരോഗ്യനില വഷളാവുകയും അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയുമായിരുന്നു. മരണസമയത്ത് കുടുംബാംഗങ്ങള്‍ ഒപ്പമുണ്ടായിരുന്നു.

ഞാറളേലി പറക്ക എല്‍സി ആന്റണിയാണ് ഭാര്യ. യുകെ മലയാളികളായ സിന്റോ, ബ്രിന്റോ, റിന്റോ എ്ന്നിവരാണ് മക്കള്‍. മരുമക്കള്‍: റെറ്റി, ട്രീസ, പ്രീതി. പേരക്കുട്ടികള്‍: സ്റ്റീവ്, സൈമണ്‍, ഈവ, ലൂക്ക്, സാലിയ, ഇഷ, പാട്രിക്, നൈറ.മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട് വടക്കേ ചാലക്കുടി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.


  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions