യു.കെ.വാര്‍ത്തകള്‍

വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു

യുകെയിലെ വിദ്യാഭ്യാസ വകുപ്പിനും പൊലീസ് നാഷണല്‍ ലീഗല്‍ ഡാറ്റാബേസിനും നേര്‍ക്ക് വന്‍ സൈബര്‍ ആക്രമണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്‌കൂള്‍-സര്‍വകലാശാല ജീവനക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ട 7.4 ലക്ഷത്തിലധികം വിവരങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ ഹെല്‍പ്ഡെസ്‌ക് പോര്‍ട്ടലില്‍ നിന്ന് മാത്രം 6 ലക്ഷത്തിലധികം ഡാറ്റാ രേഖകള്‍ ചോര്‍ന്നിട്ടുണ്ട്. ഇതില്‍ മാതാപിതാക്കള്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ പൂര്‍ണനാമം, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, ജോലി വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതായി ഹാക്കര്‍മാര്‍ തങ്ങളുടെ ലീക്ക് വെബ്‌സൈറ്റില്‍ അവകാശപ്പെട്ടു.

വിദേശപഠനത്തിനുള്ള ട്യൂറിംഗ് സ്‌കീം നിയന്ത്രിക്കുന്ന ഡിഎഫ്ഇയുടെ ട്യൂറിംഗ് പോര്‍ട്ടലില്‍ നിന്നുമുള്ള വിവരങ്ങളും ആക്രമണത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇംഗ്ലണ്ടും വെയില്‍സും ഉള്‍പ്പെടെയുള്ള പൊലീസ് സേനകള്‍ക്ക് നിയമസഹായം നല്‍കുന്ന പൊലീസ് നാഷണല്‍ ലീഗല്‍ ഡാറ്റാബേസിലും ഹാക്കര്‍മാര്‍ അതിക്രമിച്ച് കയറി 1.35 ലക്ഷം ഡാറ്റാ രേഖകള്‍ കൈവശപ്പെടുത്തിയതായി അവകാശപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെയും ക്രിമിനല്‍ ജസ്റ്റിസ് മേഖലയിലെ ജീവനക്കാരുടെയും പേരുകള്‍, ജോലി ചെയ്യുന്ന ഫോഴ്സ് അല്ലെങ്കില്‍ സ്ഥാപനം, ഔദ്യോഗിക ഇമെയില്‍ വിലാസങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ആസ്‌ക് ദി പൊലീസ് സേവനത്തിലൂടെ ചോദ്യങ്ങള്‍ സമര്‍പ്പിച്ച ചില പൊതുജനങ്ങളുടെ പേരും വിലാസവും ചോര്‍ന്നു. എന്നാല്‍ ഇരകള്‍, സാക്ഷികള്‍, കുറ്റവാളികള്‍ എന്നിവരുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളൊന്നും ഡാറ്റാബേസിലില്ലെന്നും അധികൃതര്‍ അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം എക്‌സ്ഫില്‍സ്‌ക്വാഡ് എന്ന പേരിലുള്ള പുതിയ ഹാക്കര്‍ സംഘം ഏറ്റെടുത്തു. നിലവില്‍ ചെറിയൊരു ഡാറ്റാ സാമ്പിള്‍ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നതെന്നും ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ മുഴുവന്‍ വിവരങ്ങളും പ്രസിദ്ധീകരിക്കുമെന്നും ഹാക്കര്‍മാര്‍ ഭീഷണിപ്പെടുത്തി.

'നിങ്ങളുടെ ഡാറ്റ ചോര്‍ന്നതിനെ തുടര്‍ന്ന് നിയമനടപടികള്‍ക്ക് ചെലവാകുന്നതിനെ അപേക്ഷിച്ച് ഞങ്ങള്‍ ആവശ്യപ്പെടുന്ന തുക വളരെ ചെറിയതാണ്. ബുദ്ധിപൂര്‍വം പണം നല്‍കുക,' എന്ന സന്ദേശവും ഹാക്കര്‍മാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions