യു.കെ.വാര്‍ത്തകള്‍

'നഴ്സ് 'പദവി ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാക്കാന്‍ യുകെ; ആരൊക്കെയാണ് ഇനി നഴ്‌സുമാര്‍?

മതിയായ യോഗ്യതയില്ലാത്തവര്‍ 'നഴ്സ് ' എന്ന പദവി ഉപയോഗിക്കുന്നത് തടയാന്‍ യുകെ സര്‍ക്കാര്‍നടപടി തുടങ്ങി. ഇതിനായി തെളിവെടുപ്പും പൊതുജനാഭിപ്രായ ശേഖരണവും ആരംഭിച്ചു. നഴ്സ് പദവി ദുരുപയോഗം ചെയ്യുന്നത് രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും അതിനാല്‍ യോഗ്യതയുള്ളവര്‍ക്ക് മാത്രമായി ആ പദവി പരിമിതപ്പെടുത്തുന്നതിനുള്ള നടപടികളാണ് പരിഗണിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി ഏത് ആരോഗ്യവിഭാഗക്കാര്‍ക്ക് നഴ്സ് എന്ന പേര് ഉപയോഗിക്കാമെന്ന് പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കി.

ഫുട്ബോള്‍ പരിശീലകന്‍ സ്റ്റീവ് ബ്രൂസിന്റെ നാലുമാസം പ്രായമായ പേരക്കുട്ടി മാഡിസണ്‍ ബ്രൂസ് സ്മിത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസാണ് വിഷയത്തെ ദേശീയതലത്തില്‍ ശ്രദ്ധേയമാക്കിയത്. കുഞ്ഞിനെ പരിചരിക്കാന്‍ നിയമിച്ചിരുന്ന നഴ്സിന് അടിസ്ഥാന പ്രഥമശുശ്രൂഷ പരിശീലനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ കമിഴ്ത്തി കിടത്തി ഉറക്കാന്‍ നല്‍കിയ നിര്‍ദേശമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. നഴ്സ് എന്ന പദം ഉപയോഗിച്ചതിലൂടെ ആവശ്യമായ വൈദഗ്ധ്യവും മെഡിക്കല്‍ അറിവും ഉണ്ടെന്ന തെറ്റായ ധാരണ മാതാപിതാക്കള്‍ക്ക് ഉണ്ടായതായി കൊറോണര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

രോഗികള്‍ക്ക് തങ്ങളെ പരിചരിക്കുന്നത് യഥാര്‍ഥത്തില്‍ യോഗ്യതയുള്ള നഴ്സാണോയെന്ന് സംശയിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് ആരോഗ്യ മന്ത്രി ബാരോണസ് ഗില്ലിയന്‍ മെറണ്‍ പറഞ്ഞു. നഴ്സിംഗ് ഒരു ഉയര്‍ന്ന വൈദഗ്ധ്യമുള്ളതും സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടതുമായ തൊഴിv മേഖലയാണെന്നും നഴ്സ് എന്ന പദവിക്ക് നിയമപരമായ സംരക്ഷണം നല്‍കേണ്ടത് അനിവാര്യമാണെന്നും റോയല്‍ കോളജ് ഓഫ് നഴ്സിംഗും പ്രതികരിച്ചു. പൊതുജനാഭിപ്രായ ശേഖരണം സെപ്റ്റംബര്‍ അവസാനം വരെ തുടരും.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions