സിനിമ

ബിഗ് ബോസ് സീസണ്‍ എട്ട് എത്തുന്നു; ഇത്തവണ 'അഗ്നിപരീക്ഷാ' റൗണ്ടും

ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ സീസണ്‍ എട്ട് എത്തുന്നു. പ്രധാന സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ഇത്തവണ 'അഗ്നിപരീക്ഷ' എന്നൊരു പ്രീഷോ കൂടിയുണ്ട്. ഓഗസ്റ്റ് 15 മുതലാണ് അഗ്നിപരീക്ഷ ആരംഭിക്കുന്നത്.

ഒരു കൂട്ടം സാധാരണക്കാരില്‍ നിന്ന് ടാസ്‌കുകളുടെയും വോട്ടിംഗിന്റെയും അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ഗെയിമേഴ്‌സിനെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രധാന സീസണില്‍ മത്സരിക്കാം. അഗ്നിപരീക്ഷയില്‍ മത്സരിക്കുന്നവരെ നിരീക്ഷിക്കാന്‍ മൂന്ന് വിധികര്‍ത്താക്കള്‍ ഉണ്ടാവും. കൂടാതെ ഒരു അവതാരകയും.

മുന്‍ ബിഗ്‌ബോസ് താരങ്ങളായ രഞ്ജിനി ഹരിദാസ്, റിയാസ് സലിം, അഖില്‍ മാരാര്‍ എന്നിവരാണ് അഗ്നിപരീക്ഷയിലെ കോമണേഴ്‌സിനെ വെള്ളം കുടിപ്പിക്കാനെത്തുന്ന വിധികര്‍ത്താക്കള്‍. ബിഗ് ബോസ് സീസണ്‍ വണ്ണിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു രഞ്ജിനി. 63 ദിവസങ്ങള്‍ പിന്നിട്ട രഞ്ജിനി ഒന്‍പതാം ആഴ്‌ചയിലെ എലിമിനേഷനിലൂടെയായിരുന്നു പുറത്തായത്. സീസണ്‍ നാലിലെ മൂന്നാം സ്ഥാനക്കാരനാണ് റിയാസ് സലിം.

ബിഗ് ബോസില്‍ നിന്ന് 'ഗെയിം ചെയിഞ്ചര്‍' പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. സീസണ്‍ അഞ്ചിലും ഏഴിലും അതിഥിയായും ബിഗ് ബോസില്‍ ഹൗസിലെത്തിയിരുന്നു. ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ അഖില്‍ മാരാര്‍ സീസണ്‍ അഞ്ചിലെ വിജയിയാണ്. മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയായ റനീഷയാണ് അവതാരകയായെത്തുന്നത്. സീസണ്‍ അഞ്ചിലെ രണ്ടാം സ്ഥാനക്കാരി കൂടിയാണ് റെനീഷ.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions