യു.കെ.വാര്‍ത്തകള്‍

ബജറ്റ് ഒക്ടോബര്‍ 28ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത കുറയും

ധനകാര്യ മന്ത്രി ജോണ്‍ ഹീലി തന്റെ ആദ്യ ബജറ്റ് ഒക്ടോബര്‍ 28 ന് അവതരിപ്പിക്കും. വീഡിയോ സന്ദേശത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. അധികാരം രാജ്യത്തെ എല്ലാ പ്രദേശങ്ങളിലേക്കും എത്തിക്കുന്ന ബജറ്റായിരിക്കും ഇത്. ധനകാര്യ അച്ചടക്കം ഉറപ്പാക്കുകയും സാമ്പത്തിക ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യും. കുടുംബങ്ങള്‍ക്കും ബിസിനസുകള്‍ക്കും ഗുണകരമാകുന്ന ബജറ്റാണ് ലക്ഷ്യം,' എന്ന് ഹീലി പറഞ്ഞു.

ഇതിനിടെ, പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമും ധനമന്ത്രി ജോണ്‍ ഹീലിയും മന്ത്രിസഭാംഗങ്ങള്‍ക്ക് സംയുക്ത കത്ത് അയച്ചതായി ദിടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും നിലവിലുള്ള വകയിരുത്തലുകള്‍ക്കുള്ളില്‍ തന്നെ ചെലവുകള്‍ നിയന്ത്രിക്കണമെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ഇറാനിലെ യുദ്ധത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ പണപ്പെരുപ്പവും സര്‍ക്കാര്‍ വായ്പാ ചെലവും ഉയരുന്ന സാഹചര്യത്തിലും മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ധനകാര്യ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. മുന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെയും മുന്‍ ധനമന്ത്രി റേച്ചല്‍ റീവ്‌സിന്റെയും ധനകാര്യ നയരേഖ തുടരുമെന്ന് ട്രഷറി വൃത്തങ്ങള്‍ അറിയിച്ചു.

ഈ മാസം അധികാരത്തിലെത്തിയതിന് പിന്നാലെ ആന്‍ഡി ബേണ്‍ഹാം സര്‍ക്കാര്‍ നിരവധി ജീവിതച്ചെലവ് കുറയ്ക്കുന്ന നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. ഗാര്‍ഹിക വൈദ്യുതി ബില്ലുകളിലെ വാറ്റ് ഒഴിവാക്കല്‍, ഇംഗ്ലണ്ടിലെ ബസ് നിരക്കുകള്‍ക്ക് പരമാവധി പരിധി നിശ്ചയിക്കല്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു.

അതേസമയം, ലേബര്‍ പാര്‍ട്ടിയുടെ ധനകാര്യ ചട്ടങ്ങള്‍ പാലിക്കുമെന്നും 2024 തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനപ്രകാരം ആദായനികുതി, വാറ്റ്, നാഷണല്‍ ഇന്‍ഷുറന്‍സ് സംഭാവനകള്‍ എന്നിവ വര്‍ധിപ്പിക്കില്ലെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions