യു.കെ.വാര്‍ത്തകള്‍

ഹീത്രൂവില്‍ നിന്നും മാഞ്ചസ്റ്ററില്‍ നിന്നുമുള്ള ഇന്‍ഡിഗോ സര്‍വീസുകള്‍ നിര്‍ത്തുന്നു

യുകെയിലെ ഇന്ത്യന്‍ സമൂഹത്തിന് നിരാശയുണ്ടാക്കി ഹീത്രൂവില്‍ നിന്നും മാഞ്ചസ്റ്ററില്‍ നിന്നുമുള്ള ഇന്‍ഡിഗോ സര്‍വീസുകള്‍ നിര്‍ത്തുന്നു. ഇറാന്‍- യുഎസ് വിഷയങ്ങള്‍ ഉള്‍പ്പെടെ വ്യോമയാന പ്രതിസന്ധികള്‍ ഇതിന് കാരണമായി ഇന്‍ഡിഗോ പറയുന്നു. വരുന്ന ഒക്ടോബര്‍ 25 മുതലാണ് സര്‍വീസുകള്‍ നിര്‍ത്തുക. നഷ്ടം ഉയരുന്നതോടെയാണ് ഇന്‍ഡിഗോ കടുത്ത തീരുമാനത്തില്‍ എത്തിയത്.

യു കെ സര്‍വ്വീസുകള്‍ക്കായി ഉപയോഗിച്ചിരുന്ന എയര്‍ബസ് എ 321 എക്സ് എല്‍ ആര്‍ വിമാനം ഉപയോഗിച്ച് മുംബൈ - ആംസ്റ്റര്‍ഡാം സര്‍വീസ് തുടരുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. എയര്‍ബസ് എ 350 - 900 വിമാനം ലഭിക്കുന്നതുവരെ ലണ്ടന്‍ ഹീത്രൂവിലേക്കുള്ളതും അവിടെ നിന്നുള്ളതുമായ സര്‍വ്വീസുകള്‍ താത്ക്കാലികമായി നിര്‍ത്തും.

മാഞ്ചസ്റ്ററില്‍ നിന്നുള്ളതും മാഞ്ചസ്റ്ററിലേക്കുള്ളതുമായ സര്‍വ്വീസുകള്‍ ആഗസ്റ്റ് 31 മുതല്‍ നിര്‍ത്തലാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വ്യോമപാതയില്‍ വന്ന നിയന്ത്രണങ്ങളും ഇന്ധന വില ഉയരുന്നതുമാണ് പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. .

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions