യു.കെ.വാര്‍ത്തകള്‍

ജീവിതച്ചെലവ് പ്രതിസന്ധിയില്‍ സഹായം വരുമെന്ന് പ്രധാനമന്ത്രി

ജീവിതച്ചെലവ് പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കുടുംബങ്ങള്‍ക്കുള്ള സഹായം വരുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. റെയില്‍ നിരക്കുകളും, ഗ്രോസറി, പെട്രോള്‍ വിലകളും ആശങ്കയ്ക്ക് കാരണമാകുന്നതായി ലേബര്‍ ചൂണ്ടിക്കാണിക്കുന്നു.

തന്റെ പ്രധാന ചുമതലയാണ് ജനങ്ങള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദം കുറയ്ക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ആറാഴ്ച മുന്‍പ് ഞാന്‍ മുട്ടിയ വാതിലുകള്‍ക്ക് അപ്പുറത്തുണ്ടായ ആളുകള്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് എന്നെ അയച്ചത്. ഒരു ഡ്രിങ്കിനോ, കുട്ടികളുമായി പുറത്ത് പോകാനോ, ഹോളിഡേയ്‌ക്കോ പറ്റാത്ത സ്ഥിതിയാണ്. ഡൗണിംഗ് സ്ട്രീറ്റിലെത്തുമ്പോള്‍ എന്റെ ചെവിയില്‍ ഉള്ളതും ഇതാണ്', പ്രധാനമന്ത്രി പറഞ്ഞു.

സൂപ്പര്‍മാര്‍ക്കറ്റുകളും, പെട്രോള്‍ സ്‌റ്റേഷനും ഉപഭോക്താക്കളെ പിടിച്ചുപറിക്കുന്നതിനെതിരെ ജാഗ്രത പാലിക്കുമെന്ന് ചാന്‍സലര്‍ ജോണ്‍ ഹീലി പറഞ്ഞു. ഇറാനില്‍ നടക്കുന്ന യുദ്ധത്തിന്റെ ആഘാതം കുറയ്ക്കാന്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആഗോള തിരിച്ചടിയുടെ ഭാഗമായി നേരിടുന്ന പ്രതിസന്ധികള്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ ഗവണ്‍മെന്റിന് സാധിക്കില്ലെന്ന് ഹീലി മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി ബേണ്‍ഹാമിന് കീഴില്‍ ചാന്‍സലര്‍ ഹീലിയുടെ ആദ്യ ബജറ്റ് ഒക്ടോബര്‍ 28ന് അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ ബസ് നിരക്കിന് ജനുവരി 1 മുതല്‍ ക്യാപ്പ് ഏര്‍പ്പെടുത്തുന്നതിന് പുറമെ പബ്ബ്, ക്ലബ്, മ്യൂസിക് വെന്യൂ എന്നിവിടങ്ങളില്‍ ബിസിനസ്സ് റേറ്റ് കുറയ്ക്കാനുമുള്ള തീരുമാനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുമെന്നാണ് കരുതുന്നത്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions