യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍... അഫ്ഗാന്‍ അഭയാര്‍ത്ഥി പിടിയില്‍

ഗ്രീസ് തലസ്ഥാനമായ ഏഥന്‍സിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ സ്യൂട്ട്കേസിനുള്ളില്‍ കണ്ടെത്തിയ സ്‌കോട്ടിഷ് വനിതയുടെ മരണവുമായി ബന്ധപ്പെട്ട് 26 വയസ്സുള്ള അഫ്ഗാന്‍ പൗരനെ ഗ്രീക്ക് പൊലീസ് അറസ്റ്റ് ചെയ്തു. എഡിന്‍ബറോ സ്വദേശിയും ചാരിറ്റി പ്രവര്‍ത്തകയുമായ എലിസബത്ത്-ജെയിന്‍ റോസ് (38) ഏകദേശം മൂന്ന് ആഴ്ചയായി ഗ്രീസിലുണ്ടായിരുന്നു. ഈ സമയത്താണ് ദാരുണ കൊലപാതകത്തിന് ഇരയായത്. പ്രതിക്കെതിരെ കൊലപാതകം, കവര്‍ച്ച, അനധികൃത ആയുധങ്ങള്‍ കൈവശം വെച്ചത് എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി ഗ്രീക്ക് പൊലീസ് അറിയിച്ചു. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.പൊലീസ് വൃത്തങ്ങള്‍ പ്രകാരം, ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

റോസിന്റെ മൃതദേഹം ജൂലൈ 18-ന് ഏഥന്‍സിലെ കിപ്‌സെലി പ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട കാര്‍ പാര്‍ക്കിങ് കെട്ടിടത്തില്‍ ഒരു ഭവനരഹിതനാണ് കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ മൃതദേഹം ഒരു സ്യൂട്ട്കേസിനുള്ളിലായിരുന്നു.അന്വേഷണത്തിനിടെ കൊല്ലപ്പെട്ട യുവതിയുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വിവിധ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇത് പ്രതിയെ തിരിച്ചറിയാന്‍ നിര്‍ണായകമായതായി അന്വേഷണസംഘം അറിയിച്ചു.

ആദ്യഘട്ടത്തില്‍ സ്യൂട്ട്കേസില്‍ നിന്ന് വിരലടയാളങ്ങളോ ഡി.എന്‍.എ തെളിവുകളോ ലഭിക്കാത്തത് അന്വേഷണം ദുഷ്‌കരമാക്കിയിരുന്നു. അതേസമയം, മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷവും റോസിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.റോസിന്റെ കുടുംബാംഗങ്ങള്‍ക്ക്, പ്രത്യേകിച്ച് പിതാവിന്, അവരുടെ ഫോണ്‍ വഴി അയച്ച സന്ദേശങ്ങളില്‍ 'ഒറ്റയ്ക്കിരിക്കണമെന്നാണ് ആഗ്രഹം' എന്ന തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഒടുവില്‍ നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയിലേക്കെത്തുകയായിരുന്നു.

  • മാഞ്ചസ്റ്ററില്‍ പൊലീസുകാരെ ആക്രമിച്ചവര്‍ക്കു ഖജനാവില്‍ നിന്ന് 113000 പൗണ്ട്!
  • യുകെ ചുട്ടുപൊള്ളുന്നു; ഇംഗ്ലണ്ടിലെ മിക്ക പ്രദേശങ്ങളിലും ആരോഗ്യ മുന്നറിയിപ്പ്
  • ജീവിതച്ചെലവ് പ്രതിസന്ധിയില്‍ സഹായം വരുമെന്ന് പ്രധാനമന്ത്രി
  • 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആഗസ്റ്റ് മാസം മുഴുവന്‍ ടിക്കറ്റ് ഇല്ലാതെ യാത്ര
  • ഹീത്രൂവില്‍ നിന്നും മാഞ്ചസ്റ്ററില്‍ നിന്നുമുള്ള ഇന്‍ഡിഗോ സര്‍വീസുകള്‍ നിര്‍ത്തുന്നു
  • ബജറ്റ് ഒക്ടോബര്‍ 28ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത കുറയും
  • സ്പെയിനിലെ ഞെട്ടിക്കുന്ന അഭയാര്‍ത്ഥി പ്രവാഹം, യുകെയിലും കടുത്ത ആശങ്ക
  • തൊഴിലില്ലാത്തവരുടെ എണ്ണമേറുന്നു; ബെനഫിറ്റുകളുമായി ജീവിക്കുന്നവര്‍ സര്‍ക്കാരിന് കടുത്ത സമ്മര്‍ദ്ദം
  • 'നഴ്സ് 'പദവി ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാക്കാന്‍ യുകെ; ആരൊക്കെയാണ് ഇനി നഴ്‌സുമാര്‍?
  • 80 വയസുള്ള രോഗികളില്‍ 43 %ഉം ചികിത്സയ്ക്കായി 12 മണിക്കൂര്‍ കാത്തിരിക്കണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions