യു.കെ.വാര്‍ത്തകള്‍

യുകെയിലെ പമ്പുകളില്‍ ദിവസേന 200,000 പൗണ്ടിന്റെ ഇന്ധനം മോഷ്ടിക്കപ്പെടുന്നു!

ഇറാന്‍ യുദ്ധം തുടങ്ങിയ ശേഷം യുകെയിലെ ഫൊര്‍കോര്‍ട്ടുകളില്‍ ഇന്ധന മോഷണം വ്യാപകമായി. ഓരോ ദിവസവും ശരാശരി 200,000 പൗണ്ട് മൂല്യമുള്ള ഇന്ധനമാണ് ഡ്രൈവര്‍മാര്‍ മോഷ്ടിക്കുന്നതെന്നാണ് കണ്ടെത്തല്‍.

ഫെബ്രുവരി 28ന് സംഘര്‍ഷം ആരംഭിച്ചത് മുതലുള്ള അഞ്ച് മാസങ്ങളില്‍ പണം നല്‍കാതെ ഇന്ധനം എടുത്ത് കൊണ്ടുപോകുന്ന സംഭവങ്ങളില്‍ 20% വര്‍ധന രേഖപ്പെടുത്തിയതായി ഫൊര്‍കോര്‍ട്ട് ഐ പറഞ്ഞു. ഇതിന് മുന്‍പുള്ള അഞ്ച് മാസത്തെ അപേക്ഷിച്ചാണ് മോഷണത്തില്‍ ഈ കുതിപ്പ്.

യുദ്ധം മൂലം ഇന്ധനവില വര്‍ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മോഷ്ടിക്കുന്ന ഇന്ധനത്തിന്റെ മൂല്യം പരിശോധിച്ചാല്‍ 48 ശതമാനമാണ് വര്‍ധന. യുകെ 8359 ഫൊര്‍കോര്‍ട്ടുകളിലായി 194,000 പൗണ്ടിന്റെ മൂല്യമുള്ള ഇന്ധനമാണ് ഈ വിധം മോഷ്ടിക്കുന്നത്.

ആദ്യമായി ഈ ഉദ്യമത്തിന് ഇറങ്ങുന്നവരുടെ എണ്ണത്തില്‍ 23 ശതമാനം വര്‍ധനവുണ്ട്. പതിവായി മോഷണം ആവര്‍ത്തിക്കുന്നവരുടെ എണ്ണം 20 ശതമാനവും ഉയര്‍ന്നു. പണം നല്‍കാതെ മുങ്ങല്‍, പണം കൊടുക്കാന്‍ യാതൊരു ശ്രമവും നടത്താതിരിക്കല്‍, ഇന്ധനം നിറച്ച ശേഷം കൈയില്‍ പണമില്ലെന്ന് പറയുക എന്നിവയാണ് മോഷണങ്ങളായി കണക്കാക്കുന്നത്. ബ്രിട്ടനിലെ പമ്പുകളില്‍ പെട്രോള്‍ വില ലിറ്ററിന് 160 പെന്‍സാണ് വെള്ളിയാഴ്ച കൂടിയത്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions