യു.കെ.വാര്‍ത്തകള്‍

ചീവ്‌നിങ് സ്‌കോളര്‍ഷിപ്പ് നേട്ടവുമായി ഇന്ത്യയിലെ ആസിഡ് ആക്രമണ അതിജീവിത

പന്ത്രണ്ടുവര്‍ഷം മുമ്പ് ആസിഡ് ആക്രമണത്തില്‍ മുഖത്തിനും ശരീരത്തിനും ഗുരുതരമായി പൊള്ളലേറ്റ ഇന്ത്യന്‍ പെണ്‍കുട്ടി ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളിലൊന്ന് സ്വന്തമാക്കി ചരിത്രം കുറിച്ചു. ആസിഡ് ആക്രമണത്തെ അതിജീവിച്ച് യുകെ സര്‍ക്കാരിന്റെ ചീവ്‌നിങ് സ്‌കോളര്‍ഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടമാണ് റാഞ്ചിക്കാരിയായ റെഷം സ്വന്തമാക്കിയത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ ജെന്‍ഡര്‍, ഡവലപ്‌മെന്റ് ആന്‍ഡ് ഗ്ലോബലൈസേഷന്‍ വിഷയത്തില്‍ എംഎസ്സി പഠിക്കുന്നതിനാണ് 29കാരിയായ റെഷത്തിന് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്.

2014 ഫെബ്രുവരിയിലാണ് വിവാഹാലോചന നിരസിച്ചതിനെ തുടര്‍ന്ന് ലക്‌നൗവില്‍വച്ച് റെഷം ആസിഡ് ആക്രമണത്തിനിരയായത്. റെഷത്തേക്കാള്‍ 20 വയസ്സ് മുതിര്‍ന്ന ബന്ധുവായിരുന്നു ആക്രമണം നടത്തിയത്. കാറിനുള്ളില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയശേഷം ഇയാള്‍ റെഷത്തിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടോടിയ റെഷത്തിന് ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് സഹായമായത്. അദ്ദേഹത്തിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ച റെഷത്തിന് പിന്നീട് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയയാകേണ്ടിവന്നു. കടുത്ത വേദനകളും മാനസിക സംഘര്‍ഷങ്ങളും അതിജീവിച്ചാണ് അവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ചികിത്സയ്ക്കിടയിലും പഠനം ഉപേക്ഷിക്കാതിരുന്ന റെഷം 87 ശതമാനം മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ വിജയിച്ചു. 2015ലെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്കുള്ള രാജ്യത്തെ ഉന്നത ധീരതാ ബഹുമതികളിലൊന്നായ ഭാരത് അവാര്‍ഡും റെഷത്തിന് ലഭിച്ചു. അതേ വര്‍ഷം ആക്രമണം നടത്തിയ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു. പ്രതിസന്ധികള്‍ക്കു മുന്നില്‍ തളരാതെ മുന്നേറിയ റെഷം 2018ല്‍ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍നിന്ന് ഫിസിക്‌സില്‍ ബിരുദം നേടി. തുടര്‍ന്ന് ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. കുട്ടികളുടെ കഴിവുകളും വിദ്യാഭ്യാസ മികവും വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന എബ്രാ ഫൗണ്ടേഷന്‍ 2023ല്‍ റെഷം ആരംഭിച്ചു. വ്യക്തിപരമായ ദുരന്തത്തെ അതിജീവിച്ച് വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക പ്രവര്‍ത്തനത്തിലൂടെയും പുതിയ ജീവിതം പടുത്തുയര്‍ത്തിയ റെഷത്തിന്റെ നേട്ടം ഏവര്‍ക്കും പ്രചോദനമാണ്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions