യു.കെ.വാര്‍ത്തകള്‍

മോര്‍ട്ട്‌ഗേജ് റേറ്റ് കുറച്ച് നേഷന്‍വൈഡ്; എല്ലാ പ്രൊഡക്ടുകളിലും ഈ കുറവ് വരുത്തി

ആഴ്ചകളോളം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച ശേഷം നിരക്ക് കുറയ്ക്കുന്ന ലെന്‍ഡറായി നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി. യുദ്ധവും, പണപ്പെരുപ്പ ഭീതിയും വര്‍ധിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ലെന്‍ഡര്‍മാര്‍ ഏതാനും ആഴ്ചയായി നിരക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു.

ഇതിനൊരു ഇടവേള നല്‍കിക്കൊണ്ടാണ് നേഷന്‍വൈഡ് തങ്ങളുടെ റേറ്റ് കുറച്ചിരിക്കുന്നത്. ഫസ്റ്റ് ടൈം ബയര്‍, ഹോം മൂവര്‍, റീമോര്‍ട്ട്‌ഗേജ് തുടങ്ങിയ എല്ലാ പ്രൊഡക്ടുകളിലും ഈ കുറവ് വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും കുറഞ്ഞ ഫിക്‌സഡ് റേറ്റ് 4.52 ശതമാനമാണ്. നേരത്തെ 35 പോയിന്റ് കൂട്ടിയ ശേഷം ഇപ്പോള്‍ 19 പോയിന്റ് കുറയ്ക്കാനാണ് നേഷന്‍വൈഡ് തയ്യാറായിരിക്കുന്നത്.

ഈ വര്‍ഷം 1.8 മില്ല്യണ്‍ ഭവനഉടമകള്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ ഇരിക്കവെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. അഞ്ച് വര്‍ഷം മുന്‍പ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ചില ഡീലുകള്‍ 1 ശതമാനത്തില്‍ താഴെ പോലും ലഭിച്ചിരുന്നു. എന്നാല്‍ നിലവിലെ നിരക്കുകള്‍ അതില്‍ നിന്നെല്ലാം വളരെ ഉയര്‍ന്ന നിലയിലാണ്.

റീമോര്‍ട്ട്‌ഗേജ് ചെയ്യുമ്പോഴാണ് ഇതിന്റെ ഷോക്ക് ഭവനഉടമകള്‍ നേരിടേണ്ടത്. പ്രതിമാസ തിരിച്ചടവുകള്‍ റോക്കറ്റ് പോലെ കുതിക്കുന്നതിനിടയില്‍ റേറ്റ് അല്‍പ്പം കുറഞ്ഞ് കിട്ടുന്നതിന്റെ ആശ്വാസം മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions