നാട്ടുവാര്‍ത്തകള്‍

സഹപ്രവര്‍ത്തകയെ ലിഫ്റ്റിനുള്ളില്‍ പീഡിപ്പിച്ച കേസ്; തരുണ്‍ തേജ്പാലിന് 10 വര്‍ഷം കഠിനതടവ് വിധിച്ച് ബോംബെ ഹൈക്കോടതി


സഹപ്രവര്‍ത്തകയെ ലിഫ്റ്റിനുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക സ്ഥാപകന്‍ തരുണ്‍ തേജ്പാലിന് പത്ത് വര്‍ഷം കഠിനതടവ്. പത്ത് വര്‍ഷത്തെ കഠിനതടവാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് വിധിച്ചത്. 2021ല്‍ തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഗോവ വിചാരണക്കോടതി വിധിയും ഹൈക്കോടതി റദ്ദാക്കി. രണ്ടാഴ്ച്‌ചയ്ക്കുളില്‍ തരുണ്‍ പൊലീസിന് മുന്നില്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദേശമുണ്ട്.

ജസ്റ്റിസുമാരായ ഡോ. നീല ഗോഖലെ, അമിത് ജംസന്ദേക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വിചാരണക്കോടതി വിധിക്കെതിരെ ഗോവന്‍ സര്‍ക്കാരാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. മുതിര്‍ന്ന അഭിഭാഷകന്‍ അബാദ് പോണ്ട തേജ്‌പാലിനുവേണ്ടി ഹാജരായി.

2013 നവംബറില്‍ ഗോവയില്‍ നടന്ന 'തിങ്ക്ഫെസ്റ്റ്' പരിപാടിക്കിടെ തേജ്പാല്‍ ഹോട്ടലിലെ ലിഫ്റ്റിനുള്ളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സഹപ്രവര്‍ത്തകയുടെ പരാതി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2017 ല്‍ ആണ് വിചാരണ ആരംഭിച്ചത്. 2021ല്‍ തരുണ്‍ തേജ്‌പാല്‍ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. എന്നാല്‍ ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions