നാട്ടുവാര്‍ത്തകള്‍

പത്തനംതിട്ടയില്‍ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; വിദേശത്തുള്ള പിതാവടക്കം ഏഴ് പേര്‍ക്കെതിരെ കേസ്

പത്തനംതിട്ടയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ അച്ഛന്‍ ഉള്‍പ്പെടെ ഏഴു പേര്‍ പീഡിപ്പിച്ചതായി പരാതി. ഏഴു പേരും കേസില്‍ പ്രതികളാണ്. രണ്ടുപേരെ മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും കുടുബവും താമസിക്കുന്ന വാടകക്കെട്ടിടത്തിന്റെ ഉടമയും അറസ്റ്റിലായിട്ടുണ്ട്. മറ്റൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതെന്ന് കുട്ടി വെളിപ്പെടുത്തി. സഹപാഠികളോടാണ് താന്‍ ലൈംഗികാതിക്രമത്തിന് ഇരയായ വിവരം പെണ്‍കുട്ടി പങ്കുവെച്ചത്. തുടര്‍ന്ന് വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖാന്തിരമാണ് പൊലീസിന് മുന്നില്‍ വിവരം എത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മലയാലപ്പുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ലൈംഗികചൂഷണങ്ങള്‍ വ്യത്യസ്ത സമയത്ത് നടന്നതിനാല്‍ ഏഴ് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുട്ടിയുടെ അച്ഛന്‍ കഴിഞ്ഞ മാസമാണ് വിദേശത്തേക്ക് പോയത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നതായാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം. കേസിലെ ഒരു പ്രതി മരിച്ചു പോയതായും വിവരമുണ്ട്.

  • മാസപ്പടിക്കേസ്‌: പിണറായിയ്ക്കും റിയാസിനുമെതിരെ അന്വേഷണം
  • ലോക കേരളസഭ തുടരില്ലെന്നത് രാഷ്ട്രീയ തീരുമാനം, ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല: മുഖ്യമന്ത്രി
  • കൊല്ലത്തുനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ബന്ധുവും അങ്കമാലിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
  • വ്യാപാര കരാര്‍: കുറഞ്ഞ തീരുവയില്‍ 642 ബ്രിട്ടീഷ് കാറുകള്‍ ഇന്ത്യയിലേക്ക്
  • ഇന്ത്യയില്‍ വിവാഹത്തിനെത്തിയപ്പോള്‍ തീവ്രവാദ കേസില്‍ അറസ്റ്റില്‍; യുകെ സ്വദേശിക്ക് 9 വര്‍ഷത്തിന് ശേഷം ജാമ്യം
  • അനധികൃത മദ്യ ശേഖരം; റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍
  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions