യു.കെ.വാര്‍ത്തകള്‍

വൈദ്യുതി തകരാര്‍: ഇംഗ്ലണ്ടില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി

കമ്യൂണിക്കേഷന്‍ സെന്ററിലുണ്ടായ വൈദ്യുതി വിതരണ തകരാറിനെ തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ ഗതാഗതം താളംതെറ്റി. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, മിഡ്‌ലാന്‍ഡ്സ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും സര്‍വീസുകള്‍ സ്തംഭിച്ചത്.

നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വൈകുകയും പുനഃക്രമീകരിക്കുകയും ചെയ്തതായി നാഷണല്‍ റെയില്‍ അറിയിച്ചു. വ്യാഴാഴ്ച ദിവസാവസാനം വരെ യാത്രാ തടസ്സം തുടരാനാണ് സാധ്യത.

അവാന്റി വെസ്റ്റ് കോസ്റ്റ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്സ് റെയില്‍വേ, നോര്‍ത്തേണ്‍, ട്രാന്‍സ്പെന്നൈന്‍ എക്സ്പ്രസ്, ട്രാന്‍സ്പോര്‍ട്ട് ഫോര്‍ വെയില്‍സ് എന്നീ അഞ്ച് കമ്പനികളുടെ സര്‍വീസുകളെയാണ് പ്രധാനമായും ബാധിച്ചത്. ചില സര്‍വീസുകള്‍ 60 മിനിറ്റ് വരെ വൈകിയേക്കാം. നോര്‍ത്ത് വെസ്റ്റിലെ വിവിധ റൂട്ടുകളില്‍ സര്‍വീസുകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ യാത്ര ഒഴിവാക്കാന്‍ നോര്‍ത്തേണ്‍ യാത്രക്കാരോട് നിര്‍ദേശിച്ചു.

ഈസ്റ്റ് മിഡ്‌ലാന്‍ഡ്സ് റെയില്‍വേയുടെ ലിവര്‍പൂള്‍ ലൈം സ്ട്രീറ്റ്-നോട്ടിങ്ങാം-നോര്‍വിച്ച് സര്‍വീസുകള്‍ ഷെഫീല്‍ഡിനും ലിവര്‍പൂള്‍ ലൈം സ്ട്രീറ്റിനുമിടയില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് നടത്തില്ല. ട്രാന്‍സ്പെന്നൈന്‍ എക്സ്പ്രസ് യാത്രക്കാര്‍ക്ക് ബീ നെറ്റ്‌വര്‍ക്ക് ബസുകളിലും തിരഞ്ഞെടുത്ത ക്രോസ്‌കണ്‍ട്രി, എല്‍എന്‍ഇആര്‍, മെട്രോലിങ്ക്, നോര്‍ത്തേണ്‍ സര്‍വീസുകളിലും ടിക്കറ്റുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ട്രാന്‍സ്പോര്‍ട്ട് ഫോര്‍ വെയില്‍സ് വാറിങ്ടണ്‍ ബാങ്ക് ക്വേയ്ക്കും മാഞ്ചസ്റ്റര്‍ പിക്കഡിലിക്കും ഇടയില്‍ പകരം ബസ് സര്‍വീസും ഒരുക്കുന്നുണ്ട്. റദ്ദാക്കിയ അവാന്റി വെസ്റ്റ് കോസ്റ്റ് ട്രെയിനുകളില്‍ ബുക്ക് ചെയ്തവര്‍ക്ക് അതിനു മുമ്പുള്ള രണ്ട് സര്‍വീസുകളിലോ തൊട്ടുപിന്നാലെയുള്ള സര്‍വീസിലോ യാത്ര ചെയ്യാം. യാത്ര ഉപേക്ഷിക്കുന്നവര്‍ക്ക് പൂര്‍ണ റീഫണ്ടിനും അപേക്ഷിക്കാം. യാത്രയ്ക്ക് പുറപ്പെടുന്നതിനു മുന്‍പ് ട്രെയിന്‍ സര്‍വീസുകളുടെ ഏറ്റവും പുതിയ സ്ഥിതി പരിശോധിക്കണമെന്ന് നാഷനല്‍ റെയില്‍ യാത്രക്കാരോട് നിര്‍ദേശിച്ചു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions