യു.കെ.വാര്‍ത്തകള്‍

വിദേശ പൗരന്മാര്‍ക്ക് സോഷ്യല്‍ ഹൗസിംഗ് വിലക്കും; പുതിയ നയം പ്രഖ്യാപിച്ച് ടോറി പാര്‍ട്ടി

ബ്രിട്ടനിലെ സോഷ്യല്‍ ഹൗസിംഗ് മേഖലയില്‍ സ്വദേശിവത്കരണം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. വിദേശ പൗരന്‍മാര്‍ സോഷ്യല്‍ ഹൗസിംഗില്‍ താമസിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനാണ് ടോറികളുടെ പദ്ധതി.

സോഷ്യല്‍ ഹൗസിംഗില്‍ ഇപ്പോള്‍ താമസിച്ച് വരുന്ന യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ളവരുടെ ടെനന്‍സികള്‍ അവസാനിപ്പിക്കുമെന്നും ടോറികള്‍ വ്യക്തമാക്കുന്നു. പുതിയ വാടക കരാറില്‍ ഒപ്പുവെയ്ക്കുന്നതിന് വിദേശ പൗരന്‍മാര്‍ക്ക് വിലക്ക് വരികയും ചെയ്യും.

ബാധിക്കപ്പെട്ട ആളുകള്‍ ആറ് മാസത്തിനുള്ളില്‍ പ്രോപ്പര്‍ട്ടി ഒഴിഞ്ഞ് കൊടുക്കണമെന്ന നിബന്ധനയാണ് കൊണ്ടുവരിക. ഈ വീടുകള്‍ വീട് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് കൈമാറേണ്ടി വരുമെന്നും ടോറികള്‍ പറയുന്നു.

നിയമങ്ങള്‍ മാറ്റുന്നത് വഴി ഏകദേശം 230,000 വീടുകള്‍ ബ്രിട്ടനിലെ ജനങ്ങള്‍ക്കായി ഒഴിപ്പിച്ചെടുക്കാന്‍ പറ്റുമെന്നാണ് കരുതുന്നത്. ഇതുവഴി കുതിച്ചുയരുന്ന വെല്‍ഫെയര്‍ ബില്ലിന് കടിഞ്ഞാണിടാന്‍ സാധിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.

'സോഷ്യല്‍ ഹൗസിംഗ് നിര്‍മ്മിക്കാനായി നികുതി നല്‍കുന്നവര്‍ ക്യൂവില്‍ പിന്നിലാണ്. ഇത് ശരിയാക്കുന്നത് വിവാദത്തിലാകേണ്ട കാര്യമില്ല. കഴിഞ്ഞ വര്‍ഷം എത്തിയ ഒരാള്‍ക്ക് വീട് നല്‍കുന്നത്, ഒരു ദശകത്തിലേറെയായി പട്ടികയിലുള്ളവര്‍ കാത്തിരിക്കുമ്പോഴാണ്. ബ്രിട്ടീഷ് പൗരന്‍മാരാണ് ഒന്നാമത്. നികുതിദായകരുടെ പണം വിദേശ പൗരന്‍മാര്‍ക്ക് സോഷ്യല്‍ ഹൗസിംഗ് നല്‍കാന്‍ ഉപയോഗിക്കുന്നത് തടയും', ഷാഡോ ഹൗസിംഗ് വക്താവ് ജെയിംസ് ക്ലെവര്‍ലി പറഞ്ഞു.

ബ്രിട്ടന്റെ സോഷ്യല്‍ ഹൗസിംഗില്‍ താമസിക്കുന്ന വിദേശ പൗരന്‍മാരുടെ എണ്ണം കുത്തനെ ഉയരുകയാണ്. പുതിയ സോഷ്യല്‍ ഹോമുകള്‍ ഇയു ഇതര പൗരന്‍മാര്‍ക്ക് നല്‍കുന്നത് കഴിഞ്ഞ വര്‍ഷം 11.3 ശതമാനമായി ഉയര്‍ന്നുവെന്നാണ് കണക്ക്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തുകയും പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുകയും ചെയ്താല്‍ മാത്രമേ ഇത് പ്രാബല്യത്തില്‍ വരികയുള്ളൂ.

ഇതിനിടെ, ഈ നിര്‍ദേശം പര്യാപ്തമല്ലെന്ന് റീഫോം യു.കെ. പാര്‍ട്ടി വിമര്‍ശിച്ചു. യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കും സോഷ്യല്‍ ഹൗസിംഗ് അനുവദിക്കുന്ന നിലപാട് തുടരുന്നതാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നയത്തിലെ പോരായ്മയെന്ന് റീഫോം യു.കെ. നേതാക്കള്‍ ആരോപിച്ചു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions